ആ​രോ​ഗ്യ​വ​കു​പ്പി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ൽ ഒ​ഴി​വ്
Tuesday, July 7, 2020 10:31 PM IST
ഇ​ടു​ക്കി:​ആ​രോ​ഗ്യ വ​കു​പ്പി​ൽ (നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ) കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും ഫ​സ്റ്റ് ലൈ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും വി​വി​ധ ത​സ്തി​ക​ക​ളി​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.​സ്റ്റാ​ഫ് ന​ഴ്സ് ത​സ്തി​ക​യി​ൽ ജി​എ​ൻ​എം,ബി​എ​സ്‌​സി ന​ഴ്സിം​ഗ് യോ​ഗ്യ​ത​യും കേ​ര​ള ന​ഴ്സിം​ഗ് കൗ​ണ്‍​സി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും മു​ൻ​പ​രി​ച​യ​വും വേ​ണം.​ബ്ല​ഡ് ബാ​ങ്ക് ടെ​ക്നി​ഷ്യ​ൻ ത​സ്തി​ക​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മെ​ഡി​ക്ക​ൽ ലാ​ബോ​റ​ട്ട​റി ടെ​ക്നീ​ഷ്യ​ൻ കോ​ഴ്സ് അ​ല്ലെ​ങ്കി​ൽ ആ​ർ​മി​യി​ൽ ബ്ല​ഡ് ട്രാ​ൻ​സ്ഫു​ഷെ​ൻ അ​സി.​ക്ലാ​സ് 2,3 പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്ക​ണം.​ഒ​രു വ​ർ​ഷ​ത്തെ മു​ൻ​പ​രി​ച​യം അ​നി​വാ​ര്യം.​റി​സ​ർ​ച്ച് ഓ​ഫീ​സ​ർ ത​സ്തി​ക​യി​ൽ ലൈ​ഫ് സ​യ​ൻ​സി​ൽ വൈ​റോ​ള​ജി, ബ​യോ സ​യ​ൻ​സ്, സു​വോ​ള​ജി, മൈ​ക്രോ​ബ​യോ​ള​ജി, ബ​യോ​കെ​മി​സ്ട്രി, ബ​യോ​ടെ​ക്നോ​ള​ജി എ​ന്നി​വ​യി​ൽ 60 ശ​ത​മാ​നം മാ​ർ​ക്ക് അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യ​മാ​യ സി​ജി​പി​എ.​ദ​ന്ത​ൽ സ​ർ​ജ​ൻ ത​സ്തി​ക​യി​ൽ ബി ​ഡി എ​സ് കേ​ര​ള ര​ജി​സ്ട്രേ​ഷ​ൻ വേ​ണം.​ഒ​ഴി​വു​ക​ളി​ൽ ഇ​ടു​ക്കി ജി​ല്ല​ക്കാ​ർ​ക്ക് മു​ൻ​ഗ​ണ​ന യു​ണ്ട്.​യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ www.arogyakeralam.gov.in എ​ന്ന വെ​ബ് സൈ​റ്റി​ൽ നി​ന്നും ബ​ന്ധ​പ്പെ​ട്ട ത​സ്തി​ക​യു​ടെ അ​പേ​ക്ഷാ ഫോം ​ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് പൂ​രി​പ്പി​ച്ച് ഒ​പ്പി​ട്ട​ശേ​ഷം അ​പേ​ക്ഷാഫോ​മും അ​നു​ബ​ന്ധ രേ​ഖ​ക​ളും സ്കാ​ൻ ചെ​യ്ത് ഇന്ന് വൈ​കു​ന്നേ​രം നാ​ലി​ന് മു​ന്പാ​യി [email protected] എ​ന്ന ഇ ​മെ​യി​ലി​ൽ അ​യ​യ്ക്ക​ണം.​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍:04862232221.