കെ​ഡി​എ​ച്ചി​ലെ കൈ​വ​ശ അ​വ​കാ​ശ രേ​ഖ ആ​ദ്യ​റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു
Tuesday, July 7, 2020 10:34 PM IST
തൊ​ടു​പു​ഴ:​മൂന്നാർ കെ​ഡി​എ​ച്ച് വി​ല്ലേ​ജി​ൽ അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശാ​വ​കാ​ശ രേ​ഖ ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ആ​ദ്യ​ഘ​ട്ട റി​പ്പോ​ർ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് കൈ​മാ​റി.​ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ പ്രേം ​കൃ​ഷ്ണ​ൻ,ജി​ല്ലാ അ​സി. ക​ള​ക്ട​ർ സൂ​ര​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത​ത​ല സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​യി 18 പേ​രു​ടെ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ റി​പ്പോ​ർ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്.​ദി​നേ​ശ​ന് കൈ​മാ​റി​യ​ത്.​നേ​ര​ത്തെ ദേ​വി​കു​ളം ത​ഹ​സീ​ൽ​ദാ​രും ഡെ​പ്യൂ​ട്ടി ക​ള​ക്ട​റും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കെ​ഡി​എ​ച്ച് വി​ല്ലേ​ജി​ൽ മാ​ത്രം വ്യാ​ജ​മാ​യി 110 കൈ​വ​ശ അ​വ​കാ​ശ രേ​ഖ ന​ൽ​കി​യ​താ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ൽ 18 പേ​രു​ടെ വി​വ​ര​ങ്ങ​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ശേ​ഖ​രി​ച്ച​ത്. സ്ഥ​ല​ത്ത് നേ​രി​ട്ടെ​ത്തി നി​ജ​സ്ഥി​തി ബോ​ധ്യ​പ്പെ​ട്ടാ​ണ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ന്ന​ത്.​വ്യാ​ജ​മെ​ന്ന് തെ​ളി​ഞ്ഞാ​ൽ ഉ​ട​ൻ റ​ദ്ദാ​ക്കും.ഇ​തേ വി​ഷ​യ​ത്തി​ൽ മു​ന്പ് അ​ഞ്ചുറ​വ​ന്യൂ ജീ​വ​ന​ക്കാ​രെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി ക​ള​ക്ട​ർ സ​സ്പെ​ൻ​ഡും ചെ​യ്തി​രു​ന്നു.​പി​ന്നാ​ലെ​യാ​ണ് കൈ​വ​ശ അ​വ​കാ​ശ​രേ​ഖ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്.2018 മു​ത​ൽ ന​ൽ​കി​യ രേ​ഖ​ക​ളി​ലാ​ണ് കൃ​ത്രി​മം ന​ട​ന്നി​രി​ക്കു​ന്ന​തെ​ന്നാ​ണ് നേ​ര​ത്തെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​ത്.​പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​നു കൂ​ടു​ത​ൽ കാ​ല​താ​മ​സം ഉ​ണ്ടാ​കു​ന്ന​തി​നു കാ​ര​ണ​മാ​കും.​ഇ​തി​നു പു​റ​മെ കൂ​ടു​ത​ൽ പേ​രു​ടെ കൈ​വ​ശ അ​വ​കാ​ശ രേ​ഖ ഒ​രു​മി​ച്ചു റ​ദ്ദു​ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യം ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യും.​ഈ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് അ​നു​സ​രി​ച്ച് റി​പ്പോ​ർ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് കൈ​മാ​റു​ന്ന​ത്.