ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ന് ഗു​രു​ത​ര പ​രി​ക്ക്
Tuesday, July 7, 2020 10:34 PM IST
മു​ട്ടം: ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. മൂ​ല​മ​റ്റ​ത്തു നി​ന്നു വ​ന്ന ബ​സും മു​ട്ടം ഭാ​ഗ​ത്ത് നി​ന്നു വ​ന്ന ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ മു​ട്ടം പി​സി​ടി​യി​ൽ കാ​വു​ങ്ക​ണ്ട​ത്തി​ൽ സ​ദാ​ശി​വ​നെ (49) യാ​ണ് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ തൊ​ടു​പു​ഴ​യി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11ന് ​തൊ​ടു​പു​ഴ - ഇ​ടു​ക്കി റോ​ഡി​ൽ മു​ട്ടം വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ടം.
അ​പ​ക​ട സ​മ​യ​ത്ത് ഇ​ത് വ​ഴി വ​ന്ന കാ​ഞ്ഞാ​ർ എ​സ്ഐ യു​ടെ വാ​ഹ​ന​ത്തി​ലാ​ണ് സ​ദാ​ശി​വ​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് ത​ക​ർ​ന്നു. വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ മു​ട്ടം എ​സ്ഐ ഷാ​ജ​ഹാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു.