മാ​ങ്കു​ള​ത്ത് നാ​ട്ടി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​യെ തു​ര​ത്താ​ൻ വി​ദ​ഗ്ധ സം​ഘ​ത്തെ നി​യോ​ഗി​ക്കും
Wednesday, July 8, 2020 9:55 PM IST
തൊ​ടു​പു​ഴ:​മാ​ങ്കു​ളം ആ​ന​ക്കു​ള​ത്ത് നാ​ട്ടി​ലി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​ൻ വി​ദ​ഗ്ധ സം​ഘ​ത്തെ നി​യോ​ഗി​ക്കു​മെ​ന്ന് മാ​ങ്കു​ളം ഡി​എ​ഫ്ഒ പി.​എം.​ഷു​ഹൈ​ബ് അ​റി​യി​ച്ചു.​പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​കു​ക​യും നി​ര​വ​ധി​പ്പേ​രു​ടെ ഏ​ക്ക​ർ​ക​ണ​ക്കി​നു സ്ഥ​ല​ത്തെ കൃ​ഷി ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ വ്യാ​പ​ക​പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നു ആ​ന​ക്കു​ളം ഫോ​റ​സ്റ്റ് റെ​യി​ഞ്ച് ഓ​ഫീ​സി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും ക​ർ​ഷ​ക​രും ത​മ്മി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.​ഇ​തി​നു​പു​റ​മെ ജ​ന​വാ​സ​മേ​ഖ​ല​യി​ലും കൃ​ഷി​യി​ട​ത്തി​ലും കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങാ​തി​രി​ക്കാ​ൻ ട്ര​ഞ്ചു​ക​ൾ കു​ഴി​ക്കു​ക​യും ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്കു​ക​യും ചെ​യ്യും.​ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് കാ​ട്ടാ​ന​ക​ളെ​ത്തു​ന്ന മാ​ങ്കു​ള​ത്തെ വ​ലി​യ​പ്പാ​റ​ക്കു​ടി,കോ​ഴി​യി​ള​ക്കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​നം​വ​കു​പ്പി​ന്‍റെ ക്യാ​ന്പ് ഷെ​ഡു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്നും ഡി​എ​ഫ്ഒ അ​റി​യി​ച്ചു.​
കൃ​ഷി നാ​ശം നേ​രി​ട്ട ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്നും പ​ട്ട​യ​മി​ല്ലാ​ത്ത​വ​ർ​ക്ക് നാ​ശ​ന​ഷ്ടം സം​ബ​ന്ധി​ച്ച് മു​ദ്ര​പ്പ​ത്ര​ത്തി​ൽ എ​ഴു​തി​ന​ൽ​കി​യാ​ൽ അ​വ​ർ​ക്കും ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കു​മെ​ന്നും ഡി​എ​ഫ്ഒ വ്യ​ക്ത​മാ​ക്കി.​യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​വി​ജ​യ​കു​മാ​ർ,മാ​ങ്കു​ളം പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബി​ജു കു​ര്യാ​ക്കോ​സ്,എം.​എ​സ്.​സു​നീ​ഷ് ക​ർ​ഷ​ക​രെ പ്ര​തി​നി​ധീ​ക​രി​ച്ച് ജി​ന്‍റു കു​ള​ത്തൂ​ർ,കെ.​സി.​വി​ജ​യ​കു​മാ​ർ,പി.​ജെ.​തോ​മ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.​അ​തേ സ​മ​യം കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​പ്പോ​ഴും ജ​ന​വാ​സ​മേ​ഖ​ല​യി​ൽ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.​
മു​ള്ള​ൻ​മ​റ,ക​വി​ത​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നി​ല​വി​ൽ ആ​ന​ക​ൾ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന​ത്.​ആ​ന​ക്കു​ളം 96-ൽ ​നി​ര​വ​ധി​പ്പേ​രു​ടെ ഏ​ക്ക​ർ​ക​ണ​ക്കി​നു സ്ഥ​ല​ത്തെ കൃ​ഷി​യാ​ണ് ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​നി​ടെ കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ച​ത്.​ഇ​തേ തു​ട​ർ​ന്ന് ക​ർ​ഷ​ക​ർ ക​ഴി​ഞ്ഞ ദി​വ​സം വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞു​വ​യ്ക്കു​ക​യും മാ​ങ്കു​ളം ഡി​എ​ഫ്ഒ ഓ​ഫീ​സി​നു​മു​ന്നി​ൽ ക​ർ​ഷ​ക​നാ​യ പോ​ൾ വെ​ള്ളാ​ങ്ക​ൽ ഒ​റ്റ​യാ​ൾ സ​മ​രം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.​സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചൊ​വ്വാ​ഴ്ച ആ​ന​ക്കു​ളം ഫോ​റ​സ്റ്റ് റെ​യി​ഞ്ച് ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ​മാ​ർ​ച്ചും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണ് പ്ര​ശ്നം ച​ർ​ച്ച ചെ​യ്യാ​ൻ വ​നം​വ​കു​പ്പ ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​യ​ത്.