ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും മൂ​ന്നാ​റി​ലെ​ത്തി​യ നാ​ലു​പേ​ർ​ക്ക് കോ​വി​ഡ്
Thursday, July 9, 2020 9:43 PM IST
മൂ​ന്നാ​ർ: മൂ​ന്നാ​റി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കു​ന്നു. ത​മി​ഴ്നാ​ട്ടി​ലെ ശി​വ​കാ​ശി​യി​ൽ​നി​ന്നും ക​ഴി​ഞ്ഞ 28-ന് ​നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
എ​ഴു​പ​തു​കാ​ര​നും അ​റു​പ​ത്തി​യ​ഞ്ചു​കാ​രി​യു​മാ​യ ദ​ന്പ​തി​ക​ൾ​ക്കു പു​റ​മേ ഇ​രു​പ​ത്തി​യൊ​ന്നും പ​ത്തൊ​ന്പ​തും വ​യ​സു​ള്ള​വ​ർ​ക്കാ​ണ് പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റീ​വാ​യ​ത്. ന​യ​മ​ക്കാ​ടി​ലെ നി​രീ​ക്ഷ​ണ​കേ​ന്ദ​ത്തി​ലാ​ണ് ഇ​വ​ർ ക​ഴി​ഞ്ഞി​രു​ന്ന​തെ​ങ്കി​ലും ഇ​വ​ർ നി​ര​വ​ധി പേ​രു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യി​രു​ന്ന​താ​യാ​ണ് സൂ​ച​ന.
ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ മ​രു​മ​ക​ൾ മ​രി​ച്ച​തി​നെ​തു​ട​ർ​ന്നാ​യി​രു​ന്നു ഇ​വ​ർ ശി​വ​കാ​ശി​ക്കു പോ​യ​ത്. രാ​ജ്യ​മൊ​ന്നാ​കെ ലോ​ക്ക് ഡൗ​ണ്‍ ആ​യ​തോ​ടെ മ​ട​ങ്ങി​വ​രു​വാ​ൻ സാ​ധി​ക്കാ​തെ ത​മി​ഴ്നാ​ട്ടി​ൽ​ത​ന്നെ ത​ങ്ങു​ക​യാ​യി​രു​ന്നു. മ​ട​ങ്ങി​വ​രു​വാ​നു​ള്ള പാ​സ് ല​ഭി​ച്ച​തോ​ടെ​യാ​ണ് ഇ​വ​ർ മ​ട​ങ്ങി​യെ​ത്തി​യ​ത്. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ഇ​വ​ർ ന​യ​മ​ക്കാ​ട് എ​സ്റ്റേ​റ്റി​ൽ ത​ന്നെ​യു​ള്ള നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു.
മ​രു​മ​ക​ളു​ടെ മ​ര​ണ​വി​വ​രം അ​റി​യു​വാ​നാ​യി എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​ക​ളാ​യ നി​ര​വ​ധി​പേ​ർ ഇ​വ​രെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഇ​വ​രി​ൽ​നി​ന്നും കോ​വി​ഡ് പ​ക​രാ​താ​രി​ക്കു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​വ​രു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശേ​ഖ​രി​ച്ചു​വ​രു​ന്നു.
ര​ണ്ടാ​ഴ്ച​മു​ന്പ് ത​മി​ഴ്നാ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും മ​ട​ങ്ങി​യെ​ത്തു​ന്ന​വ​രി​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് തെ​ളി​യു​ന്ന​ത് എ​സ്റ്റേ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ശ​ങ്ക​യ്ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്.