അ​ടി​മാ​ലി ദു​ർ​ഗ​ന്ധ​പൂ​രി​തം
Thursday, July 9, 2020 9:43 PM IST
അ​ടി​മാ​ലി: ടൗ​ണ്‍ ശു​ചീ​ക​ര​ണം നി​ല​ച്ചി​ട്ട് ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞു. അ​ടി​മാ​ലി​യി​ൽ മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടി ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്നു. ബ​സ് സ്റ്റാ​ൻ​ഡ്, ലൈ​ബ്ര​റി റോ​ഡ്, ക​ല്ലാ​ർ​കു​ട്ടി റോ​ഡ്, മ​ന്നാ​ങ്കാ​ല ജം​ഗ്ഷ​ൻ, കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് ജം​ഗ്ഷ​ൻ തു​ട​ങ്ങി ടൗ​ണി​ലെ​ല്ലാം മാ​ലി​ന്യം കു​മി​ഞ്ഞു കൂ​ടി​യ നി​ല​യി​ലാ​ണ്.

കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തോ​ടെ മാ​ലി​ന്യം ചീ​ഞ്ഞ് പ​ര​ന്നൊ​ഴു​കു​ന്ന അ​വ​സ്ഥ​യാ​ണ്. അ​ടി​മാ​ലി പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ലാ​ണ് സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മാ​യി​രി​ക്കു​ന്ന​ത്. മാ​ലി​ന്യം കൂ​ടി​ക്കി​ട​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ലൂ​ടെ സ​ർ​വീ​സ് ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ചീ​റി പാ​യു​ന്പോ​ൾ മ​ലി​ന​ജ​ലം തെ​റി​ച്ച് യാ​ത്ര​ക്കാ​രു​ടെ യാ​ത്ര മു​ട​ങ്ങു​ക​യു​മാ​ണ്.

പ​ത്തോ​ളം സ്ഥി​രം ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ക​ർ അ​ടി​മാ​ലി പ​ഞ്ചാ​യ​ത്തി​ലു​ണ്ട്. എ​ന്നാ​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് താ​ല്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ൽ വ​ല്ല​പ്പോ​ഴു​മാ​ണ് ടൗ​ണ്‍ ശു​ചീ​ക​ര​ണം ന​ട​ത്തു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ ഇ​ത​ര ഓ​ഫീ​സ് ഡ്യൂ​ട്ടി​ക​ൾ​ക്ക് നി​യോ​ഗി​ച്ചി​രി​ക്കു​ക​യാ​ണ്.

മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യി 2016 മു​ത​ൽ നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് പ​ഞ്ചാ​യ​ത്ത് ന​ട​ത്തി​യ​ത്. ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ൾ​ക്കും തോ​ട്, പു​ഴ, ഓ​ട ശു​ചീ​ക​ര​ണ പ​ദ്ധ​തി​ക​ൾ​ക്കാ​യി 10 കോ​ടി​യി​ലേ​റെ രൂ​പ ചെ​ല​വ​ഴി​ച്ച പ​ഞ്ചാ​യ​ത്തു​മാ​ണ് അ​ടി​മാ​ലി. വ​ൻ​കി​ട പ​ദ്ധ​തി​ക​ളി​ലൂ​ടെ അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ടെ​ന്നും ആ​ക്ഷേ​പമുണ്ട്. മാ​ർ​ക്ക​റ്റ് ഭാ​ഗ​ത്ത് ഓ​ട​യി​ലും മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടി.