പ​ട്ട​യ​മി​ല്ല: ക​ർ​ഷ​ക​ർ​ക്ക് ആ​നു​കൂ​ല്യം നി​ഷേ​ധി​ക്കു​ന്നു
Thursday, July 9, 2020 9:46 PM IST
ചെ​റു​തോ​ണി: കൃ​ഷി​ഭൂ​മി​ക്ക് പ​ട്ട​യ​മി​ല്ലാ​ത്ത​തി​നാ​ൽ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്ക് നി​ഷേ​ധി​ക്കു​ന്നു. ഭ​ക്ഷ്യ​സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​യി​ൽ​പോ​ലും പ​ട്ട​യ​മി​ല്ലാ​ത്ത കൃ​ഷി​ഭൂ​മി​യി​ലെ കൃ​ഷി​ക്ക് ആ​നു​കൂ​ല്യം നി​ഷേ​ധി​ക്കു​ക​യാ​ണ്.
കാ​ല​ങ്ങ​ളാ​യി കൈ​വ​ശം​വ​ച്ച് കൃ​ഷി​ചെ​യ്തു​വ​രു​ന്ന കൃ​ഷി​ഭൂ​മി​ക്ക് പ​ട്ട​യം ല​ഭി​ക്കാ​നാ​യി പ​തി​റ്റാ​ണ്ടു​ക​ളാ​യി ക​ർ​ഷ​ക​ർ ശ്ര​മി​ക്കു​ന്ന​താ​ണ്. സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​യി​ൽ ത​രി​ശു​ഭൂ​മി​യി​ൽ കൃ​ഷി​യി​റ​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന ക​ർ​ഷ​ക​ർ ക​രം​കെ​ട്ടി​യ ര​സീ​തി​ന്‍റെ പ​ക​ർ​പ്പു​കൂ​ടി സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് കൃ​ഷി​ഭ​വ​നു​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
ത​രി​ശു​ഭൂ​മി​യി​ൽ കൃ​ഷി​യി​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​റേ​ഞ്ചി​ലെ കൃ​ഷി​ഭ​വ​നു​ക​ളി​ൽ ല​ഭി​ച്ചി​രി​ക്കു​ന്ന അ​പേ​ക്ഷ​ക​ളി​ൽ പ​കു​തി​യി​ല​ധി​ക​വും പ​ട്ട​യ​മി​ല്ലാ​ത്ത ക​ർ​ഷ​ക​രു​ടേ​താ​ണ്. ഭ​ക്ഷ്യ​സു​ര​ക്ഷാ​പ​ദ്ധ​തി ശ​രി​യാ​യ രീ​തി​യി​ൽ ന​ട​പ്പാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ങ്കി​ൽ ക​രം​കെ​ട്ടി​യ ര​സീ​ത് വേ​ണ​മെ​ന്ന മാ​ന​ദ​ണ്ഡം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.
ക​ർ​ഷ​ക​രു​ടേ​ത​ല്ലാ​ത്ത കാ​ര​ണ​ത്താ​ൽ പ​ട്ട​യം ല​ഭി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ അ​ർ​ഹ​ത​പ്പെ​ട്ട ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന​ത് ക​ർ​ഷ​ക​രോ​ടു​ള്ള അ​വ​ഗ​ണ​ന​യാ​ണെ​ന്നും ഇ​വ​ർ ആ​രോ​പി​ച്ചു.