ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച കു​ടും​ബം അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു
Thursday, July 9, 2020 10:04 PM IST
വ​ണ്ണ​പ്പു​റം:​ വ​ണ്ണ​പ്പു​റം-​ക​ഞ്ഞി​ക്കു​ഴി റൂ​ട്ടി​ൽ എ​സ് വ​ള​വി​ൽ വീ​ണ്ടും വാ​ഹ​നാ​പ​ക​ടം.​ലോ​ഡു​മാ​യി പോ​യ പി​ക്ക​പ്പ് ജീ​പ്പ് നി​യ​ന്ത്ര​ണം വി​ട്ട് പി​ന്നോ​ട്ട് ഉ​രു​ണ്ടു​വ​ന്നു.​ഈ സ​മ​യം പി​ൻ​ഭാ​ഗ​ത്തു നി​ന്നും വ​രി​ക​യാ​യി​രു​ന്ന കു​ടും​ബാം​ഗ​ങ്ങ​ൾ സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ജീ​പ്പ് വെ​ട്ടി​ച്ച് കാ​ന​യി​ൽ വീ​ഴി​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.​ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. എ​സ് വ​ള​വി​ലെ കു​ത്തി​റ​ക്ക​ത്തി​ൽ അ​പ​ക​ടം പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ക​ഐ​സ്ആ​ർ​ടി​സി ബ​സ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്.