മു​ണ്ടി​യെ​രു​മ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം നാ​ളെ
Friday, July 10, 2020 9:24 PM IST
നെ​ടു​ങ്ക​ണ്ടം: ഉ​ടു​ന്പ​ൻ​ചോ​ല സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​നാ​യി മു​ണ്ടി​യെ​രു​മ​യി​ൽ നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ക്കും. 1969-ലാ​ണ് ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കി​നാ​യി മു​ണ്ടി​യെ​രു​മ​യി​ൽ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. പി​ന്നീ​ട് ഈ ​ഓ​ഫീ​സ് വി​ഭ​ജി​ച്ച് ക​ട്ട​പ്പ​ന​യി​ലും സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

കി​ഫ്ബി​യു​ടെ ധ​ന​സ​ഹാ​യ​ത്തോ​ടെ​യാ​ണ് പു​തി​യ ഓ​ഫീ​സ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. കെ​ട്ടി​ടം പ​ണി​യു​ന്ന​തി​ന് പ​തി​ന​ഞ്ച് സെ​ന്‍റ് സ്ഥ​ലം റ​വ​ന്യൂ വ​കു​പ്പി​ൽ​നി​ന്നും ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ന് വി​ട്ടു​ന​ൽ​കി​യി​രു​ന്നു. ഒ​രു​കോ​ടി 20 ല​ക്ഷം രൂ​പ​യാ​ണ് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​യി ചെ​ല​വ​ഴി​ച്ച​ത്. ര​ണ്ടു നി​ല​ക​ളി​ലാ​യി നി​ർ​മി​ച്ചി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ എ​ല്ലാ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

നാ​ളെ രാ​വി​ലെ 11-ന് ​ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മ​ന്ത്രി​മാ​രാ​യ ജി. ​സു​ധാ​ക​ര​ൻ, എം.​എം. മ​ണി എ​ന്നി​വ​രും വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ പ​ങ്കെ​ടു​ക്കും.