നി​യ​ന്ത്ര​ണം​വി​ട്ട് കാ​ർ റോ​ഡി​ൽ മ​റി​ഞ്ഞു
Saturday, July 11, 2020 10:04 PM IST
മു​ട്ടം: ടൗ​ണി​ൽ നി​യ​ന്ത്ര​ണം​വി​ട്ട് കാ​ർ മ​റി​ഞ്ഞു. ഗു​രു​തി​ക്ക​ളം പോ​യി തി​രി​കെ​വ​ന്ന മ്രാ​ല സ്വ​ദേ​ശി​യു​ടെ കാ​റാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ മു​ട്ടം ടൗ​ണി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്‍റെ തി​ട്ട​യി​ലി​ടി​ച്ച് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​ത്.

ടൗ​ണി​ൽ​നി​ന്നും തൊ​ടു​പു​ഴ റോ​ഡി​ലേ​ക്ക് തി​രി​യ​വേ ഡ്രൈ​വ​ർ ബ്രേ​ക്ക് മാ​റി ആ​ക്സി​ലേ​റ്റ​റി​ൽ ച​വി​ട്ടി​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് മു​ട്ടം പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​നും കാ​റി​നും കേ​ടു​പാ​ട് സം​ഭ​വി​ച്ചു. ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് കാ​ർ മാ​റ്റി ടൗ​ണി​ലെ ഗ​താ​ഗ​ത ത​ട​സം എ​സ്ഐ പി.​എ​സ്. ഷാ​ജ​ഹാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​നഃ​സ്ഥാ​പി​ച്ചു.