കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​യാ​ൾ​ക്കൊ​പ്പം ബ​സി​ൽ സ​ഞ്ച​രി​ച്ച​വ​ർ ബ​ന്ധ​പ്പെ​ട​ണം
Tuesday, July 14, 2020 9:49 PM IST
തൊ​ടു​പു​ഴ: ജൂ​ലൈ 13-നു ​കോ​ട്ട​യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പാ​ല മു​നി​സി​പ്പാ​ലി​റ്റി ജീ​വ​ന​ക്കാ​ര​നൊ​പ്പം ബ​സി​ൽ സ​ഞ്ച​രി​ച്ച​വ​ർ കോ​ട്ട​യം കൊ​റോ​ണ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ജൂ​ണ്‍ 29 മു​ത​ൽ ജൂ​ലൈ 13 വ​രെ താ​ഴെ പ​റ​യു​ന്ന ബ​സു​ക​ളി​ൽ (ജൂ​ലൈ നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ ഒ​ഴി​കെ) യാ​ത്ര ചെ​യ്ത​വ​രാ​ണ് വി​വ​രം അ​റി​യി​ക്കേ​ണ്ട​ത്.
1.രാ​വി​ലെ 7.30 : കാ​ഞ്ഞി​രം​പ​ടി, ഷാ​പ്പു​പ​ടി കോ​ട്ട​യം വ​രെ ഹ​രി​ത ട്രാ​വ​ൽ​സ്
2.രാ​വി​ലെ 8.00: കോ​ട്ട​യം മു​ത​ൽ പാ​ലാ വ​രെ കോ​ട്ട​യം ക​ട്ട​പ്പ​ന വ​ഴി ഉ​പ്പു​ത​റ​യ്ക്കു​ള്ള ക​ഐ​സ്ആ​ർ​ടി​സി ബ​സ്
3. വൈ​ന്നേ​രം 5.00 പാ​ലാ മു​ത​ൽ കോ​ട്ട​യം വ​രെ തൊ​ടു​പു​ഴ കോ​ട്ട​യം/​ഈ​രാ​റ്റു​പേ​ട്ട കോ​ട്ട​യം കെ ​എ​സ്ആ​ർ​ടി​സി ബ​സ്
4. വൈ​കു​ന്നേ​രം 6.00: കോ​ട്ട​യം മു​ത​ൽ കാ​ഞ്ഞി​രം പ​ടി വ​രെ. കൈ​ര​ളി ട്രാ​വ​ൽ​സ് /6.25 നു​ള​ള അ​മ​ല ട്രാ​വ​ൽ​സ്.
ഫോ​ണ്‍: 1077,0481 2563500, 0481 2303400, 0481 2304800