ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കാ​നു​ള്ള നീ​ക്കം അ​വ​സാ​നി​പ്പി​ക്ക​ണം: മാ​ത്യു സ്റ്റീ​ഫ​ൻ
Tuesday, July 14, 2020 9:49 PM IST
ചെ​റു​തോ​ണി: കോ​വി​ഡ് 19-ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഗോ​വ ഫൗ​ണ്ടേ​ഷ​ൻ, റി​വ​ർ റി​സേ​ർ​ച്ച് സെ​ന്‍റ​ർ കേ​ര​ള തു​ട​ങ്ങി​യ പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ൾ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച് ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കു​വാ​നു​ള്ള നി​ഗൂ​ഢ​നീ​ക്കം അ​വ​സാ​നി​പ്പി​ക്കു​വാ​ൻ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​നേ​താ​വും മു​ൻ ഇ​ടു​ക്കി എം​എ​ൽ​എ​യു​മാ​യ മാ​ത്യു സ്റ്റീ​ഫ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കു​വാ​നു​ള്ള നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം (​ജോ​സ​ഫ്) ന​ട​ത്തി​യ വി​ല്ലേ​ജ് ഓ​ഫീ​സ് ധ​ർ​ണ​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം അ​റ​ക്കു​ള​ത്ത് നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കു​ന്ന​തി​നെ​തി​രേ ജ​ന​കീ​യ മു​ന്നേ​റ്റം രൂ​പ​പ്പെ​ടു​ത്തു​വാ​ൻ കേ​ര​ള കോ​ണ്‍​ഗ്ര​സ് പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. സു​പ്രീം​കോ​ട​തി​യി​ൽ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​നെ നി​യ​മി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​രും എം​പി​മാ​രും ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തു​വ​ര​ണ​മെ​ന്നും മാ​ത്യു സ്റ്റീ​ഫ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ലൂ​ക്കാ​ച്ച​ൻ മൈ​ലാ​ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മ​റ്റി അം​ഗം എം.​മോ​നി​ച്ച​ൻ, സാം ​ജോ​ർ​ജ്, ജോ​സ്കു​ട്ടി തു​ടി​യം​പ്ലാ​ക്ക​ൽ, സ​നു പൊ​ട്ട​നാ​നി, സാ​ൻ​ജു ചെ​റു​വ​ള്ളാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​ടു​ക്കി വി​ല്ലേ​ജ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ന​ട​ത്തി​യ ധ​ർ​ണ ക​ർ​ഷ​ക​യൂ​ണി​യ​ൻ -എം ​സം​സ്ഥാ​ന നേ​താ​വ് വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. വാ​ഴ​ത്തോ​പ്പ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​മി കൊ​ച്ചു​കു​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ൻ​സ​ന്‍റ് വ​ള്ളാ​ടി, കെ.​കെ. വി​ജ​യ​ൻ, സി.​വി. തോ​മ​സ്, ടോ​മി തൈ​ലം​മ​നാ​ൽ, എ​ബി​ൻ വാ​ട്ട​പ്പ​ള്ളി, കെ.​ആ​ർ. സ​ജീ​വ്കു​മാ​ർ, ഷി​ജു കു​ന്നും​പു​റം, വി​ൻ​സ​ന്‍റ് വ​ള്ളി​ക്കാ​വു​ങ്ക​ൽ, ജി​ജി തൊ​ട്ടി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വാ​ത്തി​ക്കു​ടി വി​ല്ലേ​ജ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ന​ട​ത്തി​യ ധ​ർ​ണ വ​നി​താ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷൈ​നി സ​ജി ഉ​ദ്ഘാ​ട​നം​ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് പു​ളി​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ബി തോ​മ​സ്, ജോ​സ് വാ​ഴേ​പ്പ​റ​ന്പി​ൽ, അ​നീ​ഷ് ക​ണി​യാ​ര​യി​ൽ, അ​ജീ​ഷ് നെ​ല്ലി​പ്പു​ഴ​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ട്ട​പ്പ​ന​യി​ൽ ന​ട​ന്ന ധ​ർ​ണ പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി സി​നു വാ​ലു​മ്മേ​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി കു​ടു​ക്ക​ച്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ടി. ഡൊ​മി​നി​ക്, വി.​ടി. തോ​മ​സ്, പി.​വി. മു​ര​ളി, സാ​ബു വാ​ലു​മ്മേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കാ​ന്തി​പ്പാ​റ​യി​ൽ പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എം.​ജെ. കു​ര്യ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ത​ങ്ക​ച്ച​ൻ വ​ള്ള​നാ​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ജി പൂ​വ​ത്തി​ങ്ക​ൽ, ബേ​ബി ക​ള​പ്പു​ര​ക്ക​ൽ, റോ​യി തേ​വ​ർ​കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.