ക്ര​മ​വി​രു​ദ്ധ​മാ​യി വാ​യ്പ ത​ര​പ്പെ​ടു​ത്തി​യ ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യെ സ​സ്പെ​ൻ​ഡു​ചെ​യ്തു
Tuesday, July 14, 2020 10:04 PM IST
അ​ടി​മാ​ലി: വി​ദേ​ശ​ത്തു​ള്ള മ​ക​ന്‍റെ പേ​രി​ൽ വാ​യ്പ ത​ര​പ്പെ​ടു​ത്തി​യ ജീ​വ​ന​ക്കാ​രി​യെ ഭ​ര​ണ​സ​മി​തി സ​സ്പെ​ൻ​ഡു​ചെ​യ്തു. അ​ടി​മാ​ലി സ​ഹ​ക​ര​ണ
ബാ​ങ്കി​ലെ അ​ക്കൗ​ണ്ട​ന്‍റ് സോ​ഫി​യെ​യാ​ണ് സ​സ്പെ​ൻ​ഡു​ചെ​യ്ത​താ​യി ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സി ഐ​സ​ക് അ​റി​യി​ച്ച​ത്.
മ​ക​ന്‍റെ പ​വ​ർ ഓ​ഫ് അ​റ്റോ​ർ​ണി ഉ​ണ്ടെ​ന്നാ​ണ് ജീ​വ​ന​ക്കാ​രി അ​റി​യി​ച്ച​ത്. എ​ന്നാ​ൽ യ​ഥാ​സ​മ​യം ഹാ​ജ​രാ​ക്കാ​ത്ത​തി​നാ​ലാ​ണ് ന​ട​പ​ടി. ഇ​വ​ർ വി​ദേ​ശ​ത്തു​ള്ള മ​ക​ന്‍റെ പേ​രി​ൽ ര​ണ്ടു​ല​ക്ഷം രൂ​പ​യു​ടെ വാ​യ്പ ത​ര​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നാ​യി ഇ​വ​ർ ബാ​ങ്കി​ൽ സ​മ​ർ​പ്പി​ച്ച​ത് മ​ക​ന്‍റെ പേ​രി​ലു​ള്ള വ്യാ​ജ അ​പേ​ക്ഷ​യും സ​ത്യ​വാ​ങ്്മൂ​ല​വു​മാ​ണെ​ന്ന് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ഴ​ന്പു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.
കോ​വി​ഡ് ദു​രി​ത ബാ​ധി​ത​രാ​യ ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ബാ​ർ​ഡു​വ​ഴി ന​ൽ​കി​യ തു​ക​യി​ലാ​ണ് ര​ണ്ടു​ല​ക്ഷം രൂ​പ ക്ര​മ​വി​രു​ദ്ധ​മാ​യി ജീ​വ​ന​ക്കാ​രി ത​ര​പ്പെ​ടു​ത്തി​യ​ത്.
ന​ബാ​ർ​ഡ് കേ​ര​ള ബാ​ങ്ക് വ​ഴി അ​ഞ്ചു​കോ​ടി രൂ​പ​യാ​ണ് അ​ടി​മാ​ലി സ​ഹ​ക​ര​ണ ബാ​ങ്കി​ന് അ​നു​ദി​ച്ച​ത്. കോ​വി​ഡ് ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ ആ​റു​ശ​ത​മാ​നം പ​ലി​ശ​യ്ക്ക് വാ​യ്പ ന​ൽ​കാ​നാ​യി​രു​ന്നു നി​ർ​ദേ​ശം. എ​ന്നാ​ൽ ഈ ​തു​ക സം​ബ​ന്ധി​ച്ച് ബാ​ങ്ക് ക​ർ​ഷ​ക​രി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി​യി​ല്ല. പ​ണം ല​ഭി​ച്ച വി​വ​രം ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ചു. ബോ​ർ​ഡ് അം​ഗ​ങ്ങ​ളും ജീ​വ​ന​ക്കാ​രു​ടെ കു​ടും​ബ​ക്കാ​ർ​ക്കും വാ​യ്പ ന​ൽ​കി തു​ക വി​നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ഇ​ങ്ങ​നെ​യാ​ണ് ക്ര​മ​ക്കേ​ട് പു​റ​ത്താ​യ​ത്.