എ​ബി​ന്‍റെ നേ​ട്ടം മ​ന​ക്ക​രു​ത്തി​ന്േ‍​റ​തും
Wednesday, July 15, 2020 10:21 PM IST
നെ​ടു​ങ്ക​ണ്ടം: പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ചെ​മ്മ​ണ്ണാ​ർ സെ​ന്‍റ് സേ​വ്യേ​ഴ്സ് സ്കൂ​ളി​ലെ എ​ബി​ൻ സാ​ബു നേ​ടി​യ വി​ജ​യം മ​ന​ക്ക​രു​ത്തി​ന്‍റെ​തു​മാ​ണ്. അ​പൂ​ർ​ന രോ​ഗ​ബാ​ധി​ത​നാ​ണ് എ​ബി​ൻ. പ​ത്താം​ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ഴാ​ണ് അ​സ്ഥി​ക​ൾ പൊ​ടി​യു​ന്ന രോ​ഗം ബാ​ധി​ച്ച​ത്. പ്ല​സ് ടു ​പ​ഠ​ന കാ​ല​ത്ത് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ര​ണ്ട് സ​ങ്കീ​ർ​ണ ശ​സ്ത്ര​ക്രി​യ​ക​ൾ​ക്ക് വി​ധേ​യ​നാ​യി. ഡോ​ക്ട​ർ​മാ​ർ പൂ​ർ​ണ വി​ശ്ര​മം നി​ർ​ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും മ​ന​ക്ക​രു​ത്തോ​ടെ പ​ഠ​ന​ത്തി​ൽ എ​ബി​ൻ ശ്ര​ദ്ധി​ക്കു​ക​യാ​യി​രു​ന്നു. നി​വ​ർ​ന്നി​രി​ക്കാ​ൻ​പോ​ലും ക​ഴി​യാ​തെ സ്ക്രൈ​ബി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​രീ​ക്ഷ​ക​ൾ എ​ഴു​തി​യ​ത്.
ഹു​മാ​നി​റ്റീ​സ് ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് ഈ ​മി​ടു​ക്ക​ൻ. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ൾ​ക്കും വേ​ദ​ന​ക​ൾ​ക്കും ഇ​ട​യി​ൽ എ​ബി​ൻ നേ​ടി​യ വി​ജ​യ​ത്തി​ന് ഇ​ര​ട്ടി മ​ധു​ര​മാ​ണ്.