റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സ് സ​മ​രം തു​ട​ങ്ങി
Thursday, July 16, 2020 10:04 PM IST
ക​ട്ട​പ്പ​ന: പി​എ​സ് സി ​സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ച്ചു.
റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളു​ടെ പേ​ര് വേ​ക്ക​ൻ​സി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്തി​നെ​തി​രെ​യാ​ണ് സ​മ​രം ആ​രം​ഭി​ച്ച​ത്.
ജൂ​ണ്‍ 17 നു ​കാ​ബി​ന​റ്റ് പാ​സാ​ക്കി​യ 1200 വേ​ക്ക​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യു​ക, ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ക, ലി​സ്റ്റി​ന്‍റെ കാ​ലാ​വ​തി നീ​ട്ടു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ൾ ഉ​യ​ർ​ത്തി​യാ​ണ് അ​നി​ശ്ചി​ത കാ​ല സ​മ​രം ആ​രം​ഭി​ച്ച​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ക​ട്ട​പ്പ​ന മി​നി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് സ​മ​രം ന​ട​ത്തു​ന്ന​ത്.
ശ​വ​പ്പെ​ട്ടി​യി​ൽ കി​ട​ന്നും ക​റു​ത്ത കൊ​ടി സ​മ​ര പ​ന്ത​ലി​ൽ നാ​ട്ടി​യു​മാ​ണ് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളാ​യ ഷി​ജോ ഷാ​ജി, ടി.​എ​സ്. ജി​ബി​ൻ, സാ​ബി​ൻ സ​ത്യ​പാ​ൽ, ബി​ബി​ൻ ജോ​സ​ഫ്, നി​തി​ൻ എ​ച്ച്. നാ​ഥ്, റോ​ണി ജോ​ണ്‍, അ​ഖി​ൽ ജോ​ണ്‍, എ​ന്നി​വ​ർ സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.