ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തി​ൽ ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ സ​ജ്ജീ​ക​രി​ച്ചു
Saturday, August 1, 2020 10:24 PM IST
ഇ​ടു​ക്കി: കോ​വി​ഡ് ജാ​ഗ്ര​ത ക​ണ​ക്കി​ലെ​ടു​ത്ത് ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തി​ൽ ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ സ​ജ്ജീ​ക​രി​ച്ചു. പു​ളി​ങ്ക​ട്ട ജെ​സി ഹി​ൽ​സ് കോ​ട്ടേ​ജി​ലാ​ണ് സെ​ന്‍റ​ർ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് പെ​യി​ഡ് ക്വാ​റ​ന്‍റൈൻ സെ​ന്‍റ​റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഇ​വി​ടം ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റാ​ക്കി മാ​റ്റി​യ​തോ​ടെ മ​റ്റൊ​രു കോ​ട്ടേ​ജ് പെ​യി​ഡ് ക്വാ​റ​ന്ൈ‍​റ​നി​നാ​യി സ​ജ്ജീ​ക​രി​ച്ചു.

ഉ​പ്പു​ത​റ സെ​ന്‍റ് ഫി​ലോ​മി​നാ​സ് സ്കൂ​ൾ കെ​ട്ടി​ട​വും ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റാ​ക്കി മാ​റ്റാ​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് ആ​രം​ഭി​ച്ചു. അ​ന്പ​തു ബെ​ഡു​ക​ളാ​ണ് ജെ​സി ഹി​ൽ​സ് കോ​ട്ടേ​ജി​ൽ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​നാ​യി സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. ഉ​പ്പു​ത​റ സി​എച്ച്സി​യി​ലെ ഡോ​ക്ട​റു​ടെ​യും മ​റ്റു ജീ​വ​ന​ക്കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​കും സെ​ന്‍റ​റി​ലെ​ത്തു​ന്ന​വ​രു​ടെ പ​രി​ച​ര​ണം. സെ​ന്‍റ​റി​നു​വേ​ണ്ട അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ​ല്ലാം ക്ര​മീ​ക​രി​ച്ച​താ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സ​ത്യ​ൻ അ​റി​യി​ച്ചു. ജീ​വ​ന​ക്കാ​ർ​ക്കാ​വ​ശ്യ​മാ​യ താ​മ​സ​മു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളും ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചെ​യ​ർ​മാ​നാ​യു​ള്ള മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് സെ​ന്‍റ​റി​നു​വേ​ണ്ട ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്.
ക​ഴി​ഞ്ഞ നാ​ലു​മാ​സ​ത്തി​നി​ടെ 17 കേ​സു​ക​ളാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​തെ​ന്നും ഇ​തി​ൽ 12 പേ​ർ രോ​ഗ​മു​ക്തി നേ​ടി​യ​താ​യും ഉ​പ്പു​ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.