വ്യാ​പാ​ര സ്ഥാ​പ​നം മ​ണ്ണി​ടി​ഞ്ഞ് ത​ക​ർ​ന്നു
Saturday, August 1, 2020 10:27 PM IST
ഉ​പ്പു​ത​റ: ച​പ്പാ​ത്ത് ക​രു​ന്ത​രു​വി​യി​ൽ മ​ണ്ണി​ടി​ഞ്ഞ് വ്യാ​പാ​ര സ്ഥാ​പ​നം ത​ക​ർ​ന്നു. ക​രു​ന്ത​രു​വി കാ​ട്ടൂ​പ്പാ​റ ബേ​ബി​യു​ടെ ചാ​യ​ക്ക​ട​യാ​ണ് മ​ണ്ണി​ടി​ച്ചി​ലി​ൽ ത​ക​ർ​ന്ന​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്‍റെ പി​ന്നി​ലെ തി​ട്ട​യി​ടി​ഞ്ഞ​ത്.

മ​ണ്ണി​നോ​ടൊ​പ്പം ഉ​രു​ണ്ടു​വ​ന്ന ക​ല്ലാ​ണ് വ്യാ​പാ​ര സ്ഥാ​പ​നം ത​ക​ർ​ത്ത​ത്. ര​ണ്ടു മു​റി​യു​ള്ള ക​ട പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി തു​ട​ർ​ച്ച​യാ​യു​ള്ള മ​ഴ​യി​ലാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. മ​ണ്ണി​ടി​ച്ചി​ലി​ൽ ക​ട​യി​ലെ മു​ഴു​വ​ൻ സാ​ധ​ന​ങ്ങ​ളും ന​ശി​ച്ചു.