മൂ​ന്നാ​റി​ൽ മൂ​ന്നു പേ​ർ​ക്കു കൂ​ടി കോ​വി​ഡ്; നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കും
Sunday, August 2, 2020 9:57 PM IST
മൂ​ന്നാ​ർ: മൂ​ന്നു പേ​ർ​ക്കു കൂ​ടി സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും മൂ​ന്നാ​റി​ൽ കൂ​ടു​ത​ൽ ആ​ശ​ങ്ക​യി​ല്ലെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്. മൂ​ന്നു പേ​ർ​ക്കും സ​ന്പ​ർ​ക്കം വ​ഴി​യാ​ണ് രോ​ഗം പ​ട​ർ​ന്ന​ത്. മൂ​ന്നാ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച 80, 33 പ്രാ​യ​മു​ള്ള​വ​ർ​ക്കും ഗ്രാം​സ്ലാ​ൻ​ഡ് എ​സ്റ്റേ​റ്റി​ലെ 59കാ​ര​നു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മൂ​ന്നു പേ​രും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞു​വ​ന്നി​രു​ന്ന​തി​നാ​ലാ​ണ് ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് ഇ​വ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​നി 57 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​മാ​ണ് പു​റ​ത്തു​വ​രാ​നു​ള്ള​ത്. നി​ല​വി​ൽ മൂ​ന്നാ​റി​ൽ 297 പേ​രും ദേ​വി​കു​ള​ത്ത് 116 പേ​രു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. എ​സ്റ്റേ​റ്റു മേ​ഖ​ല​ക​ളി​ൽ കോ​വി​ഡ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​രു​ത​ലോ​ടെ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക​ൾ. സ​ഞ്ച​രി​ക്കു​ന്ന മൊ​ബൈ​ൽ യൂ​ണി​റ്റു​ക​ൾ നേ​രി​ട്ടെ​ത്തി​യാ​ണ് സ്ര​വ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത്. മൂ​ന്നാ​റി​ൽ റി​സോ​ർ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന 41 പേ​രി​ൽ കോ​വി​ഡ് ക​ണ്ടെ​ത്തി​യ 15 പേ​രു​ടെ വി​വ​ര​ങ്ങ​ൾ എ​റ​ണാ​കു​ളം ജി​ല്ല​യു​ടെ പ​ട്ടി​ക​യി​ലാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ഗ്രൂ​പ്പ് അ​ധി​കൃ​ത​രു​ടെ കീ​ഴി​ലാ​ണ് ഇ​വ​രെ മൂ​ന്നാ​റി​ൽ പാ​ർ​പ്പി​ച്ചി​രു​ന്ന​ത്. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ ആ​യ മൂ​ന്നാ​ർ ടൗ​ണി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ ഇ​ന്ന് മു​ത​ൽ രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ ഒ​ന്നു വ​രെ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. 9,10,19 വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ​ായി നി​ല​നി​ർ​ത്താ​നും തീ​രു​മാ​നി​ച്ചു.