വീ​ടി​നു​ള്ളി​ലേ​ക്ക് മ​ണ്‍​തി​ട്ട ഇ​ടി​ഞ്ഞു​വീ​ണ് ഗൃ​ഹ​നാ​ഥൻ മണ്ണിനടിയിലായി
Tuesday, August 4, 2020 10:17 PM IST
രാ​ജാ​ക്കാ​ട്: സേ​നാ​പ​തി ക​ന​ക​പ്പു​ഴ​യി​ൽ വീ​ടി​നു​ള്ളി​ലേ​ക്ക് മ​ണ്‍​തി​ട്ട ഇ​ടി​ഞ്ഞു​വീ​ണ് അ​പ​ക​ടം. മ​ണ്ണി​ന​ടി​യി​ൽ​പെ​ട്ട ഗൃ​ഹ​നാ​ഥ​നെ സ​മീ​പ​വാ​സ​ക​ൾ​ചേ​ർ​ന്ന് ര​ക്ഷ​പെ​ടു​ത്തി. മാ​ങ്ങാ​ത്തൊ​ട്ടി ന​ടു​മ​റ്റം റൂ​ട്ടി​ൽ ശൗ​ര്യം​മാ​ക്ക​ൽ കു​ട്ടാ​യി (മ​ത്താ​യി)​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് വീ​ടി​ന് പി​ൻ​ഭാ​ഗ​ത്തെ വ​ലി​യ തി​ട്ട ഇ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.
വീ​ടി​നു​ള്ളി​ൽ പി​ൻ​ഭാ​ഗ​ത്തെ മു​റി​യി​ൽ ക​ട്ടി​ലി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന കു​ട്ടാ​യി​യു​ടെ അ​ര​യ്ക്ക് കീ​ഴ്പ്പോ​ട്ടു​ള്ള ഭാ​ഗം മ​ണ്ണി​ൽ മൂ​ടി. മാ​താ​വും ഭാ​ര്യ​യും മ​ക​ളും മു​ൻ​വ​ശ​ത്തെ മു​റി​യി​ലാ​യി​രു​ന്നു.
ശ​ബ്ദം​കേ​ട്ട് ഓ​ടി​യെ​ത്തി​യ ഇ​വ​ർ പ​രി​സ​ര​വാ​സി​ക​ളെ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് എ​ല്ലാ​വ​രും​ചേ​ർ​ന്ന് മ​ണ്ണി​ൽ കു​ട​ങ്ങി​യ കു​ട്ടാ​യി​യെ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ലി​ന് ച​ത​വേ​റ്റി​ട്ടു​ണ്ട്. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ​ക്കും നാ​ശം സം​ഭ​വി​ച്ചു.
അ​പ​ക​ടാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ കു​ടും​ബം രാ​ത്രി​യി​ൽ​ത​ന്നെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് മാ​റി. സം​ഭ​വ​മ​റി​ഞ്ഞ് വി​ല്ലേ​ജ് അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ​യും കാ​റ്റും തു​ട​രു​ക​യാ​ണ്.