ഡെ​പ്യൂ​ട്ടേ​ഷ​നി​ൽപോ​യ ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ തി​രി​കെ​വ​ര​ണം: മ​ന്ത്രി
Wednesday, August 5, 2020 9:48 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ൽ നി​യ​മി​ച്ച ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ ഡെ​പ്യൂ​ട്ടേ​ഷ​ൻ അ​വ​സാ​നി​പ്പി​ച്ച് ജി​ല്ല​യി​ൽ ജോ​ലി​ക്കെ​ത്ത​ണ​മെ​ന്ന് മ​ന്ത്രി എം.​എം. മ​ണി. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്താ​ൻ ജി​ല്ലാ ക​ള​ക്ട​റു​ടെ ചേംബറിൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ ഇ​ത​ര ജി​ല്ല​ക​ളി​ലേ​ക്ക് പോ​യി​രി​ക്കു​ന്ന​വ​രു​ടെ പ​ട്ടി​ക മ​ന്ത്രി ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത് സാ​ങ്കേ​തി​ക​ത്വം ഉ​ന്ന​യി​ച്ച് ന​ട​പ​ടി​ക​ൾ​ക്കാ​യി കാ​ത്തി​രി​ക്കാ​തെ സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യോ​ടെ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്നും മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു. കോ​വി​ഡി​ത​ര ചി​കി​ത്സ, എം​ആ​ർ​ഐ, സി​ടി സ്കാ​ൻ എ​ന്നി​വ ഉ​ട​ൻ ആ​രം​ഭി​ക്കും.
ആ​ശു​പ​ത്രി​യി​ൽ നി​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നും ഓ​രോ ഡോ​ക്ട​ർ​മാ​രെ പ​രി​ശീ​ലി​പ്പി​ച്ച് ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും ഉ​ട​ൻ ആ​രം​ഭി​ക്കും. ഐ​സി​എം ആ​റി​ന്‍റെ അ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് കോ​വി​ഡ് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​വും ദ്രു​ത​ഗ​തി​യി​ൽ മു​ന്നേ​റു​ക​യാ​ണെ​ന്ന് ജി​ല്ലാ ക​ളക്ട​ർ എ​ച്ച് ദി​നേ​ശ​ൻ പ​റ​ഞ്ഞു. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ​യു​ടെ ഫ​ണ്ടി​ൽ നി​ന്ന​നു​വ​ദി​ച്ച ആം​ബു​ല​ൻ​സ് ഉ​ട​ൻ എ​ത്തി​ക്കും. നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ മു​ഖേ​ന ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന​തി​നും ഇ - ​സ​ഞ്ജീ​വ​നി വി​പൂ​ലീ​ക​രി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ച​താ​യും ക​ള​ക്ട​ർ അറിയിച്ചു. അ​സി​. ക​ളക്ട​ർ സൂ​ര​ജ് ഷാ​ജി, ഡി​എം​ഒ ഡോ. ​എ​ൻ. പ്രി​യ, മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം.​എ​ൻ. അ​ബ്ദു​ൾ റ​ഷീ​ദ് , ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എ​സ്.​എ​ൻ. ര​വി​കു​മാ​ർ, ഡോ. ​നി​ഷ മ​ജീ​ദ്, ഡോ. ​ജി ​.എ​സ്. ബി​ന്ദു , ഡോ. ​വി. വി. ​ദി​പേ​ഷ്, ഡി​പി​എം ഡോ. ​സു​ജി​ത് സു​കു​മാ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.