സ​ന്പ​ർ​ക്ക​പ​ട്ടി​ക ത​യാ​റാ​ക്കാ​ൻ പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി
Wednesday, August 5, 2020 9:48 PM IST
നെ​ടു​ങ്ക​ണ്ടം: പ​നി ബാ​ധി​ച്ചു മ​രി​ച്ച വീ​ട്ട​മ്മ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​തു​ട​ർ​ന്ന് സ​ന്പ​ർ​ക്ക പ​ട്ടി​ക പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി. ഇ​തു​സം​ബ​ന്ധി​ച്ച് നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​ന് പ​ട്ടം​കോ​ള​നി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ക​ത്തു​ന​ൽ​കി.
സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ നെ​ടു​ങ്ക​ണ്ടം, ക​ട്ട​പ്പ​ന, തൂ​ക്കു​പാ​ലം മേ​ഖ​ല​യി​ലെ നി​ര​വ​ധി വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും ആ​ശു​പ​ത്രി​ക​ളും ഉ​ൾ​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​വി​ട​ങ്ങ​ളി​ൽ​നി​ന്നും ശ​രി​യാ​യ വി​വ​ര​ങ്ങ​ൾ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ന​ൽ​കു​ന്നി​ല്ലെ​ന്നും പ​റ​യു​ന്നു. ര​ണ്ടാം സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ർ​ക്ക് കോ​വി​ഡ് - 19 സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഇ​വ​രെ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലേ​ക്ക് മാ​റ്റി.