അ​ഗ്നി പ​രീ​ക്ഷ​യി​ലും ത​ള​രാ​തെ കെ​വി​ൻ; ഇ​നി സി​വി​ൽ സ​ർ​വീ​സി​ന്‍റെ അ​മ​ര​ത്തേ​ക്ക്
Wednesday, August 5, 2020 9:58 PM IST
തൊ​ടു​പു​ഴ:​സ​ഹ​ന​ത്തി​ന്‍റെ തീ​ച്ചൂ​ള​യി​ലൂ​ടെ ക​ട​ന്നു​പോ​യി​ട്ടും പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ ഉ​ന്ന​ത​വി​ജ​യ​ത്തി​ന്‍റെ ച​വി​ട്ടു​പ​ടി​ക​ളാ​ക്കി മാ​റ്റി​യ മ​ട​ക്ക​ത്താ​നം പു​ളി​ക്ക​ത്തു​ണ്ടി​യി​ൽ കെ​വി​ൻ ടോംസ് ​സ്ക​റി​യ​യ്ക്ക് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം.​
സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ 259-ാം റാ​ങ്ക് നേ​ടി​യാ​ണ് കെ​വി​ൻ നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​യ​ത്.​ക​ണ്ണീ​രി​ന്‍റെ ന​ന​വു​ള്ള ഈ ​വി​ജ​യം അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞ മാ​താ​പി​താ​ക്ക​ൾ​ക്കാ​യി സ​മ​ർ​പ്പി​ക്കു​ക​യാ​ണ് കെ​വി​ൻ.
​എ​ൽ​കെ​ജി മു​ത​ൽ എ​ട്ടാം​ക്ലാ​സ് വ​രെ തൊ​ടു​പു​ഴ വി​മ​ല​പ​ബ്ലി​ക് സ്കൂ​ളി​ലും തു​ട​ർ​ന്നു പ്ല​സ്ടു വ​രെ കു​ള​മാ​വ് ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ലു​മാ​യി​രു​ന്നു അ​ധ്യ​യ​നം. തു​ട​ർ​ന്നു കോ​ഴി​ക്കോ​ട് എ​ൻ​ഐ​ടി​യി​ൽ നി​ന്നു ഇ​ല​ക്ട്രോ​ണി​ക്സ് ആ​ന്‍റ് ക​മ്യൂ​ണി​ക്കേ​ഷ​നി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദം നേ​ടി​യ ശേ​ഷം ഒ​രു​വ​ർ​ഷം ചെ​ന്നൈ​യി​ൽ ബ​ഹു​രാ​ഷ്ട്ര ക​ന്പ​നി​യി​ൽ ജോ​ലി ചെ​യ്തു.
മു​ൻ വ​ർ​ഷ​ത്തെ സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ ല​ഭി​ച്ച റാ​ങ്ക​നു​സ​രി​ച്ച് മി​നി​സ്ട്രി ഓ​ഫ് കോ​ർ​പ്പ​റേ​റ്റ് അ​ഫ​യേ​ഴ്സി​നു കീ​ഴി​ലു​ള്ള ഇ​ന്ത്യ​ൻ കോ​ർ​പ്പ​റേ​റ്റ് ലോ ​സ​ർ​വീ​സി​ലെ പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​ണ് വീ​ണ്ടും പ​രീ​ക്ഷ എ​ഴു​തി ഉ​യ​ർ​ന്ന റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ​ത്.​ ചെ​റു​പ്പം​മു​ത​ൽ ഉ​ള്ളി​ലൊ​തു​ക്കി​യ സ്വ​പ്ന​മാ​യി​രു​ന്നു സി​വി​ൽ സ​ർ​വീ​സെ​ന്ന് കെ​വി​ൻ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. പി​താ​വ് ടി.​ടി.​ സ്ക​റി​യ​യ്ക്ക് അ​ടി​വാ​ട് കാ​ന​റാ ബാ​ങ്കി​ലും മാ​താ​വ് മേ​രി അ​ഗ​സ്റ്റി​ന് (പ​ള്ളി​ക്കാ​മു​റി കു​ള​ക്കാ​ട്ട് കു​ടും​ബാം​ഗം) മൂ​വാ​റ്റു​പു​ഴ കാ​ന​റ​ബാ​ങ്ക് ശാ​ഖ​യി​ലു​മാ​യി​രു​ന്നു ജോ​ലി. കോ​യ​ന്പ​ത്തൂ​രി​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്ന സ​ഹോ​ദ​രി ജെ​യി​ൻ മ​രി​യ​യെ നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ ഒ​ന്പ​തു​വ​ർ​ഷം മു​ന്പ് ത​മി​ഴ്നാ​ട്ടി​ലു​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ലാ​ണ് കെ​വി​ന് മാ​താ​പി​താ​ക്ക​ളെ ന​ഷ്ട​മാ​യ​ത്.
​വെ​ള്ളി​യാ​മ​റ്റം ഓ​ട​യ്ക്ക​ൽ ടോ​മി​ന്‍റെ ഭാ​ര്യ​യും എം​ടെ​ക്ക് ബി​രു​ദ​ദാ​രി​യു​മാ​യ ജെ​യി​ൻ മ​രി​യ ഇ​പ്പോ​ൾ വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഇ​ല​ക്ട്രി​ക്ക​ൽ വി​ഭാ​ഗം ഫാ​ക്ക​ൽ​റ്റി​യാ​ണ്.​
ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ നേ​ടി​യ പ​ത്ത​ര​മാ​റ്റ് വി​ജ​യ​ത്തി​ന്‍റെ മാ​ധു​ര്യം നു​ണ​യു​ന്ന കെ​വി​ൻ പു​തി​യ ദൗ​ത്യം ഏ​റ്റെ​ടു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.​ക​ദ​ളി​ക്കാ​ട് ഇ​ട​വ​കാം​ഗ​മാ​യ കെ​വി​നെ കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ,പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല,ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി,പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ, മു​ൻ എം​എ​ൽ​എ ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ,ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ ബി​ജു പ​റ​യ​ന്നി​ലം, കെ​ പി​ സി​ സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ റോ​യി കെ.​പൗ​ലോ​സ്, മാ​ത്യു കു​ഴ​ൽ​നാ​ട​ൻ തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​ന്ദി​ച്ചു.