ഇ​ഡ​ബ്ല്യുഎ​സ് സാ​ന്പ​ത്തി​ക സം​വ​ര​ണം: മു​ഖ്യ​മ​ന്ത്രിക്ക് മാ​ർ ക​ല്ല​റ​ങ്ങാ​ട്ടിന്‍റെ പ്രതിഷേധക്കത്ത്
Wednesday, August 5, 2020 9:58 PM IST
പാ​​ലാ: മ​​ല​​ബാ​​റി​​ലും ഹൈ​​റേ​​ഞ്ചി​​ലും മ​​റ്റു പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലു​​മു​​ള്ള ഇ​​ട​​ത്ത​​ര​​ക്കാ​​രാ​​യ ക​​ർ​​ഷ​​ക​​രെ വ​​ലി​​യ മു​​ത​​ലാ​​ളി​​മാ​​രാ​​യി ചി​​ത്രീ​​ക​​രി​​ച്ചു വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​ക​​ളി​​ലും സ​​ർ​​ക്കാ​​ർ സ​​ർ​​വീ​​സു​​ക​​ളി​​ലും ഇ​​ഡ​​ബ്ല്യുഎ​​സ് സാ​​ന്പ​​ത്തി​​ക സം​​വ​​ര​​ണം നി​​ഷേ​​ധി​​ക്കു​​ന്ന സം​​സ്ഥാ​​ന ഗ​​വ​​ണ്‍​മെ​​ന്‍റി​​ന്‍റെ നി​​ല​​പാ​​ടു​​ക​​ളി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് പാ​​ലാ രൂ​​പ​​ത ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നു പ്ര​​തി​​ഷേ​​ധ ക​​ത്ത് അ​​യ​​ച്ചു. ഇ​തി​ന്‍റെ കോ​പ്പി മ​​ന്ത്രി​​മാ​​ർ​​ക്കും പാ​​ലാ രൂ​​പ​​ത ഉ​​ൾ​​പ്പെ​​ടു​​ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ എം​​എ​​ൽ​​എ​​മാ​​ർ​​ക്കും എം​​പി​​മാ​​ർ​​ക്കും ക​​ത്തു​​ക​​ള​​യ​​ച്ചു.
10 ശ​​ത​​മാ​​നം സാ​​ന്പ​​ത്തി​​ക സം​​വ​​ര​​ണം സം​​സ്ഥാ​​ന​​ത്തെ എ​​ല്ലാ മേ​​ഖ​​ല​​ക​​ളി​​ലും മു​​ൻ​​കാ​​ല​ പ്രാ​​ബ​​ല്യ​​ത്തോ​​ടെ ന​​ട​​പ്പാ​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം ദീ​​ർ​​ഘ​​കാ​​ല​​മാ​​യി ഉ​​ന്ന​​യി​​ക്കു​​ന്ന​​താ​​ണെ​​ങ്കി​​ലും ഗൗ​​ര​​വ​​മാ​​യ അ​​ലം​​ഭാ​​വം സ​ർ​ക്കാ​ർ തു​​ട​​രു​​ക​​യാ​​ണ്. ഇ​​ട​​ത്ത​​ര​​ക്കാ​​രാ​​യ ക​​ർ​​ഷ​​ക​​രെ വേ​​ദ​​നി​​പ്പി​​ക്കു​​ന്ന നി​​ല​​പാ​​ടു​​ക​​ളാ​​ണ് സം​​സ്ഥാ​​ന സ​ർ​ക്കാ​രി​ന്‍റേ​ത്. വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​ക​​ളി​​ലും സ​ർ​ക്കാ​ർ സ​​ർ​​വീ​​സു​​ക​​ളി​​ലും സ്വ​​ന്തം മ​​ണ്ണി​​ൽ അ​​ധ്വാ​​നി​​ക്കു​​ന്ന ക​​ർ​​ഷ​​ക​​ർ​​ക്കു യാ​​തൊ​​രു അ​​വ​​സ​​ര​​വും വേ​​ണ്ടെ​​ന്ന നി​​ല​​പാ​​ട് തി​​രു​​ത്ത​​ണ​​മെ​​ന്നും ബി​​ഷ​​പ് ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഗ​​വ​​ണ്‍​മെ​​ന്‍റി​​ന്‍റെ പ​​ല ന​​ട​​പ​​ടി​​ക​​ളി​​ലും പ​​ക്ഷ​​പാ​​ത​​പ​​ര​​വും ക്രൈ​​സ്ത​​വ വി​​രു​​ദ്ധ​​വു​​മാ​​യ സ​​മീ​​പ​​ന​​ങ്ങ​​ൾ കൂ​​ടു​​ത​​ൽ ദൃ​​ശ്യ​​മാ​​ണ്.
ന്യൂ​​ന​​പ​​ക്ഷാ​​വ​​കാ​​ശ​​ങ്ങ​​ളി​​ലെ 80:20 വി​​ത​​ര​​ണാ​​നു​​പാ​​തം, എ​​യ്ഡ​​ഡ് സ്കൂ​​ൾ മേ​​ഖ​​ല​​യി​​ലെ വി​​വി​​ധ കാ​​ര്യ​​ങ്ങ​​ളി​​ലു​​ള്ള അ​​നാ​​വ​​ശ്യ ഇ​​ട​​പെ​​ട​​ലു​​ക​​ൾ, ദ​​ളി​​ത് ക്രൈ​​സ്ത​​വ​​രെ അ​​വ​​ഗ​​ണി​​ക്കു​​ന്ന നി​​ല​​പാ​​ടു​​ക​​ൾ, സാ​​ന്പ​​ത്തി​​ക സം​​വ​​ര​​ണ​​ത്തി​​ന്‍റെ കാ​​ര്യ​​ത്തി​​ൽ ഗ്രാ​​മീ​​ണ ക​​ർ​​ഷ​​ക​​രു​​ടെ വാ​​ർ​​ഷി​​ക​ വ​​രു​​മാ​​ന മാ​​ന​​ദ​​ണ്ഡ പ​​രി​​ധി നീ​​തി​​പൂ​​ർ​​വം ഉ​​യ​​ർ​​ത്തി നി​​ശ്ച​​യി​​ക്കു​​ക തു​​ട​​ങ്ങി സ​​മു​​ദാ​​യ​​ത്തി​​ന്‍റെ വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ൾ ബി​​ഷ​​പ് മാ​​ർ ക​​ല്ല​​റ​​ങ്ങാ​​ട്ട് ക​​ത്തി​​ലൂ​​ടെ മു​​ഖ്യ​​മ​​ന്ത്രി​​യെ അ​​റി​​യി​​ച്ചു.