മ​ര​ത്തി​ൽ നി​ന്നു വീ​ണ് ചെ​ത്തു തൊ​ഴി​ലാ​ളി മ​രി​ച്ചു
Thursday, August 6, 2020 10:36 PM IST
തൊ​ടു​പു​ഴ: മ​ര​ത്തി​ന്‍റെ ശി​ഖ​രം മു​റി​യ്ക്കാ​ൻ ക​യ​റി​യ ചെ​ത്ത്തൊ​ഴി​ലാ​ളി മ​ര​ത്തി​ൽ നി​ന്നു വീ​ണു മ​രി​ച്ചു. ഉ​ടു​ന്പ​ന്നൂ​ർ മൂ​ല​യി​ൽ (ഈ​റ്റ​യ്ക്ക​ൽ) ഷാ​ജി(​ക​ണ്ണ​ൻ-48)​യാ​ണ് മ​രി​ച്ച​ത്. ഉ​ടു​ന്പ​ന്നൂ​ർ കു​രു​ന്പു​പാട​ത്ത് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ 1.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ചെ​ത്തു​ന്ന പ​ന​യു​ടെ സ​മീ​പ​ത്തെ മ​ര​ത്തി​ൽ ക​യ​റി​യ ഷാ​ജി കാ​ൽ​വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു. തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം കോ​വി​ഡ് ഫ​ലം ല​ഭി​ച്ച​തി​നു ശേ​ഷം ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഭാ​ര്യ ദീ​പ. മ​ക്ക​ൾ: ശി​ൽ​പ്പ, ന​ന്ദ​ന (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ).