കാ​ല​വ​ർ​ഷം: ജില്ലയിൽ 17364 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം
Monday, August 10, 2020 9:33 PM IST
ഉ​പ്പു​ത​റ: കാ​ല​വ​ർ​ഷ​ത്തി​ൽ ജി​ല്ല​യി​ലെ 1956.43 ഹെ​ക്ട​ർ സ്ഥ​ല​ത്തെ കൃ​ഷി ന​ശി​ച്ച​താ​യി പ്ര​ഥ​മി​ക ക​ണ​ക്ക്. 17320 ക​ർ​ഷ​ക​ർ​ക്ക് സ​ർ​ക്കാ​ർ ക​ണ​ക്ക് പ്ര​കാ​രം 17364 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ട്. ഓ​ഗ​സ്റ്റ എ​ട്ടു​മു​ത​ൽ 10 വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ചാ​ണി​ത്.
കൃ​ഷി വ​കു​പ്പി​ന്‍റെ കൃ​ഷി​നാ​ശം രേ​ഖ​പ്പെ​ടു​ത്തു​ന്ന സ്മാ​ർ​ട്ട് സൈ​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ക​ണ​ക്കാ​ണി​ത്. ഓ​രോ കൃ​ഷി ഓ​ഫീ​സി​ൽ ല​ഭി​ക്കു​ന്ന കൃ​ഷി​നാ​ശ​വും ഈ ​സൈ​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തും. കൃ​ഷി വ​കു​പ്പി​ന്‍റെ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലൂ​ടെ​യാ​ണ് ക​ണ​ക്ക് ല​ഭി​ക്കു​ന്ന​ത്.
ഇ​ടു​ക്കി ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശം നേ​രി​ട്ട​ത് ഏ​ലം കൃ​ഷി​ക്കാ​ണ്. 3642 ക​ർ​ഷ​ക​രു​ടെ 813 ഹെ​ക്ട​ർ സ്ഥ​ല​ത്തെ ഏ​ലം കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്.12745 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ഏ​ലം കൃ​ഷി​ക്കു​ണ്ടാ​യി​രി​ക്കു​ന്ന​ത്.
ഏ​ത്ത​വാ​ഴ കൃ​ഷി​യി​ൽ 3208 ക​ർ​ഷ​ക​രു​ടെ 225 ഹെ​ക്ട​റി​ലെ കൃ​ഷി ന​ഷ്ട​പ്പെ​ട്ടു. 1730 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് കു​ല​ച്ച ഏ​ത്ത​വാ​ഴ കൃ​ഷി​ക്കു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ 92540 കു​രു​മു​ള​ക് ചെ​ടി​ക​ളാ​ണ് ന​ശി​ച്ച​ത്. 2691 ക​ർ​ഷ​ക​ർ​ക്ക് 2694 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. 36 ഹെ​ക്ട​ർ സ്ഥ​ല​ത്തെ 3327 ജാ​തി മ​ര​ങ്ങ​ൾ ന​ശി​ച്ചു. ഇ​ഞ്ചി​യും മ​ഞ്ഞ​ളും ഒ​രു​ഹെ​ക്ട​ർ വീ​തം ന​ഷ്ട​പ്പെ​ട്ടും.
പ​ച്ച​ക്ക​റി കൃ​ഷി ഏ​റ്റ​വും കൂ​ടു​ത​ൽ ന​ഷ്ട​പ്പെ​ട്ട​ത് ക​ട്ട​പ്പ​ന, നെ​ടു​ങ്ക​ണ്ടം ഭാ​ഗ​ങ്ങ​ളി​ലാ​ണ്. 415 ക​ർ​ഷ​ക​ർ​ക്ക് 212 ഹെ​ക്ട​റി​ലാ​യി 95 ല​ക്ഷം രൂ​പ ന​ഷ്ട​മാ​യി. മ​റ​യൂ​രി​രി​ൽ 130 ഹെ​ക്ട​റി​ലെ ക​രി​ന്പു കൃ​ഷി​യും ന​ശി​ച്ചു.
ബ്ലോ​ക്ക് ത​ല​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കൃ​ഷി നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത് അ​ടി​മാ​ലി ബ്ലോ​ക്കി​ലാ​ണ്. 7222 ഹെ​ക്ട​ർ സ്ഥ​ല​ത്തെ കൃ​ഷി ന​ശി​ച്ചു.
പീ​രു​മേ​ട് ബ്ലോ​ക്കി​ൽ 4445 ഹെ​ക്ട​ർ സ്ഥ​ല​ത്തെ കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്. ക​ട്ട​പ്പ​ന ബ്ലോ​ക്കി​ൽ 1027 ഹെ​ക്ട​ർ, നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്കി​ൽ 1018 ഹെ​ക്ട​ർ, തൊ​ടു​പു​ഴ ബ്ലോ​ക്കി​ൽ 92 ഹെ​ക്ട​ർ, ഇ​ളം​ദേ​ശം ബ്ലോ​ക്കി​ൽ 16 ഹെ​ക്ട​ർ സ്ഥ​ല​ത്തെ കൃ​ഷി​യു​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.