പെ​രി​യാ​ർ​വാ​ലി നി​വാ​സി​ക​ൾ ആ​ശ​ങ്ക​യു​ടെ തീ​ര​ത്ത്
Monday, August 10, 2020 9:35 PM IST
ചെ​റു​തോ​ണി: കാ​ല​വ​ർ​ഷം ക​ന​ത്ത​തോ​ടെ ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ കീ​രി​ത്തോ​ട്, പ​കു​തി​പ്പാ​ലം, പെ​രി​യാ​ർ​വാ​ലി പ്ര​ദേ​ശ​ങ്ങ​ൾ ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി​യി​ലാ​ണ്.
ദി​വ​സ​വും നേ​രം വെ​ളു​ക്കു​ന്പോ​ൾ മാ​ത്ര​മാ​ണ് ത​ങ്ങ​ളോ​ടൊ​പ്പ​മു​ള്ള​വ​ർ ജീ​വ​നോ​ടെ​യു​ണ്ടെ​ന്ന് തി​രി​ച്ച​റി​യു​ന്ന​തും ആ​ശ്വാ​സ​മാ​കു​ന്ന​തെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.
2018-ൽ ​കീ​രി​ത്തോ​ട്, പെ​രി​യാ​ർ​വാ​ലി പ്ര​ദേ​ശ​ങ്ങ​ളി​ൽ മൂ​ന്നു ജീ​വ​നു​ക​ളാ​ണ് പ്ര​ള​യം ക​വ​ർ​ന്നെ​ടു​ത്ത​ത്. നി​ര​വ​ധി വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ഭാ​ഗി​ക​മാ​യും അ​ന്ന് ത​ക​ർ​ന്നി​രു​ന്നു. ഈ​വ​ർ​ഷ​വും ആ​ദ്യ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​തും പ​കു​തി​പ്പാ​ല​ത്താ​ണ്.
പ​കു​തി​പ്പാ​ലം, പെ​രി​യാ​ർ​വാ​ലി പ്ര​ദേ​ശ​ങ്ങ​ൾ ജ​ന​വാ​സ​ത്തി​ന് യോ​ഗ്യ​മ​ല്ലെ​ന്നും ഇ​വി​ടെ​യു​ള്ള​വ​രെ വാ​സ​യോ​ഗ്യ​മാ​യ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മ​റ്റി പാ​ർ​പ്പി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​തു​വ​രെ സ​ർ​ക്കാ​ർ ഒ​രു ന​ട​പ​ടി​യും സീ​ക​രി​ച്ചി​ട്ടി​ല്ല.
പെ​രി​യാ​ർ​വാ​ലി, പ​കു​തി​പ്പാ​ലം പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് വീ​ടും കൃ​ഷി​സ്ഥ​ല​വും ഉ​പേ​ക്ഷി​ച്ച് നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ അ​ന്യ​നാ​ട്ടി​ലേ​ക്ക് പ​ലാ​യ​നം​ചെ​യ്തു.
ഉ​രു​ൾ​പൊ​ട്ട​ലി​നും മ​ണ്ണി​ടി​ച്ചി​ലി​നും സാ​ധ്യ​ത കൂ​ടി​യ പ്ര​ദേ​ശ​മാ​യ കീ​രി​ത്തോ​ട്, പ​കു​തി​പ്പാ​ലം, പെ​രി​യാ​ർ​വാ​ലി പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ജ​ന​ങ്ങ​ളെ മാ​റ്റി​പാ​ർ​പ്പി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്.