വീ​ടു​വി​ട്ടി​റ​ങ്ങി​യ ആ​റാം ക്ലാ​സു​കാ​ര​ൻ ആ​റു​മ​ണി​ക്കൂ​ർ കാ​ട്ടി​ൽ കു​ടു​ങ്ങി
Friday, August 14, 2020 9:57 PM IST
കോ​ത​മം​ഗ​ലം: അ​മ്മ ഹോം ​വ​ർ​ക്ക് ചെ​യ്യാ​ൻ പ​റ​ഞ്ഞ​തി​ന്‍റെ പ​രി​ഭ​വ​ത്തി​ൽ വീ​ടു​വി​ട്ടി​റ​ങ്ങി​യ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ ആ​റു കി​ലോ​മീ​റ്റ​ർ ദൂ​രെ വ​ന​ത്തി​ൽ​നി​ന്ന് രാ​ത്രി ക​ണ്ടെ​ത്തി. ഇ​ടു​ക്കി ചേ​ല​ച്ചു​വ​ടി​ന് സ​മീ​പ​മു​ള്ള വി​ദ്യാ​ർ​ഥി​യെ​യാ​ണ് പോ​ലീ​സും വ​ന​പാ​ല​ക​രും ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ക​ണ്ടെ​ത്തി​യ​ത്.
ഓ​ണ്‍​ലൈ​ൻ പാ​ഠ​ഭാ​ഗം ഹോം ​വ​ർ​ക്ക് ചെ​യ്യാ​ൻ അ​മ്മ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് കു​ട്ടി വീ​ടു​വി​ട്ടി​റ​ങ്ങി​യ​ത്. വീ​ട്ടു​ജോ​ലി​ക​ൾ ചെ​യ്യു​ക​യാ​യി​രു​ന്ന മാ​താ​വ് അ​ൽ​പം​ക​ഴി​ഞ്ഞ് നോ​ക്കി​യ​പ്പോ​ഴാ​ണ് കു​ട്ടി​യെ വീ​ട്ടി​ൽ കാ​ണാ​നി​ല്ലെ​ന്ന​റി​ഞ്ഞ​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ഓ​ടെ​യാ​ണ് സം​ഭ​വം. പ​രി​സ​ര​ത്ത് മു​ഴു​വ​ൻ തി​ര​ക്കി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. കൂ​ട്ടു​കാ​രു​ടെ അ​ടു​ത്ത് അ​ന്വേ​ഷി​ച്ചെ​ങ്കി​ലും അ​വി​ടേ​യും എ​ത്തി​യി​ല്ലെ​ന്ന​റി​ഞ്ഞ് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
ഇ​തോ​ടെ പോ​ലീ​സും വ​ന​പാ​ല​ക​രും അ​ഗ്നി ര​ക്ഷാ​സേ​ന​യും പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും അ​ട​ങ്ങി​യ സം​ഘം കാ​ട്ടി​ലേ​ക്ക് തി​ര​ച്ചി​ൽ വ്യാ​പി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​ട്ട് പ​ര​ന്ന​തോ​ടെ തെ​ര​ച്ചി​ലി​നും ബു​ദ്ധി​മു​ട്ടാ​യി. അ​ന്വേ​ഷ​ണ​ത്തി​നി​റ​ങ്ങി​യ​വ​ർ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് കാ​ടി​ന്‍റെ മു​ക്കും മൂ​ല​യും അ​രി​ച്ചു പെ​റു​ക്കി പ​രി​ശോ​ധി​ച്ചു. ഉ​ച്ച​ത്തി​ൽ കു​ട്ടി​യു​ടെ പേ​ര് ചൊ​ല്ലി വി​ളി​ച്ചാ​ണ് കാ​ട്ടി​ൽ തെ​ര​ഞ്ഞ​ത്. കു​ട്ടി​യു​ടെ വീ​ട്ടി​ൽ​നി​ന്ന് ആ​റു​കി​ലോ​മീ​റ്റ​ർ ദൂ​രെ നേ​ര്യ​മം​ഗ​ലം ഫോ​റ​സ്റ്റ് റേ​യ്ഞ്ചി​ലെ ന​ഗ​ര​ന്പാ​റ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ആ​റാം കൂ​പ്പി​ന് സ​മീ​പം പാം​ബ്ല തേ​ക്ക് പ്ലാ​ന്േ‍​റ​ഷ​നി​ൽ തെ​ര​യു​ന്ന​തി​നി​ടെ കു​ട്ടി​യു​ടെ പേ​ടി​ച്ചു​ള്ള നി​ല​വി​ളി കേ​ട്ടു. ശ​ബ്ദം​കേ​ട്ട ഭാ​ഗ​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പാ​റ​പ്പു​റ​ത്ത് അ​ള്ളി​പ്പി​ടി​ച്ചി​രി​ക്കു​ന്ന നി​ല​യി​ൽ കു​ട്ടി​യെ ക​ണ്ട​ത്. കൈ​വി​ട്ടാ​ൽ താ​ഴേ​ക്ക്് പ​തി​ച്ച് ജീ​വാ​പാ​യം സം​ഭ​വി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു കു​ട്ടി. കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​പ്പോ​ഴേ​ക്കും രാ​ത്രി എ​ട്ടു ക​ഴി​ഞ്ഞി​രു​ന്നു. കൂ​രി​രു​ട്ട​ത്ത് പാ​റ​മു​ക​ളി​ൽ ഭ​യ​ന്ന്
നി​ല​വി​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ വ​ന​പാ​ല​ക​ർ സാ​ഹ​സി​ക​മാ​യാ​ണ് താ​ഴെ​യി​റ​ക്കി​യ​ത്. കു​ട്ടി​യെ
മാ​താ​പി​താ​ക്ക​ൾ​ക്ക് കൈ​മാ​റി. മാ​താ​പി​താ​ക്ക​ളെ ക​ണ്ട​തോ​ടെ​യാ​ണ് കു​ട്ടി​യു​ടെ ഭ​യം വി​ട്ടു​മാ​റി​യ​ത്.