വ​ണ്ട​ൻ​മേ​ട് സി​എ​ച്ച്സി​യു​ടെ ലാ​ബ് കെ​ട്ടി​ടം നി​ർ​മാ​ണ​ത്തി​നി​ടെ ത​ക​ർ​ന്നു
Friday, August 14, 2020 9:57 PM IST
ക​ട്ട​പ്പ​ന: മാ​ലി​ന്യ കു​ഴി​യു​ടെ മു​ക​ളി​ൽ ത​റ പ​ണി​തു നി​ർ​മി​ച്ച വ​ണ്ട​ൻ​മേ​ട് സി​എ​ച്ച്സി​യു​ടെ ലാ​ബ് കെ​ട്ടി​ടം നി​ർ​മാ​ണ​ത്തി​നി​ടെ ത​ക​ർ​ന്നു വീ​ണു. വ​ണ്ട​ൻ​മേ​ട് ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന്‍റെ പു​റ്റ​ടി​യി​ലെ ലാ​ബ് കെ​ട്ടി​ട​മാ​ണ് നി​ർ​മാ​ണ​ത്തി​നി​ടെ ത​ക​ർ​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്‍റെ ഭി​ത്തി നെ​ടു​കെ പി​ള​ർ​ന്നു മാ​റി​യി​ട്ടു​ണ്ട്. ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്താ​ണ് ആ​ശു​പ​ത്രി​യു​ടെ ലാ​ബ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്.

ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2019-20 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി നി​ർ​മി​ക്കു​ന്ന മെ​ഡി​ക്ക​ൽ ലാ​ബ് കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു ഭാ​ഗ​മാ​ണ് ഇ​ടി​ഞ്ഞു​താ​ഴ്ന്ന​ത്. മാ​ലി​ന്യ​ക്കു​ഴി​യു​ടെ മു​ക​ളി​ൽ കെ​ട്ടി​ടം നി​ർ​മി​ച്ച​താ​ണ് ത​ക​രാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ഞ്ചി​നി​യ​റിം​ഗ് വിം​ഗി​ന്‍റെ അ​നാ​സ്ഥ​യാ​ണ് കെ​ട്ടി​ടം ത​ക​രാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.