അടി​സ്ഥാ​ന വി​ക​സ​നം ഇ​ട​തുസ​ർ​ക്കാ​രി​ന്‍റെ കാ​ഴ്ച​പ്പാ​ട്: മുഖ്യമന്ത്രി
Thursday, September 17, 2020 10:26 PM IST
ഉ​പ്പു​ത​റ:​അ​ടി​സ്ഥാ​ന വി​ക​സ​നം ഇ​ട​ത് സ​ർ​ക്കാ​രി​ന്‍റെ കാ​ഴ്ച​പ്പാ​ടാ​ണ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കു​ട്ടി​ക്കാ​നം ച​പ്പാ​ത്ത് മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ഓ​ൺ ലൈ​നി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ത്തെ പ്ര​യ​ത്ന ഫ​ല​മാ​യാ​ണ് മ​ല​യോ​ര ഹൈവേയു​ടെ നി​ർ​മാ​ണം ആ​രം​ഭി​ക്കാ​നാ​യ​ത്.

മ​ല​യോ​ര ഹൈവേ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ജി​ല്ല​യു​ടെ മു​ഖഛാ​യ ത​ന്നെ മാ​റു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.പീ​രു​മേ​ട്,ദേ​വി​കു​ളം ഹൈവേ​യു​ടെ ആ​ദ്യ റീ​ച്ചി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​മാ​ണ് ന​ട​ന്ന​ത്. യോ​ഗ​ത്തി​ൽ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ന്ത്രി എം.​എം. മ​ണി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി​റി​യ​ക് തോ​മ​സ്,അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ലീ​സ് സ​ണ്ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.