വി​ട​വാ​ങ്ങി​യ​ത് മി​ക​ച്ച സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ
Thursday, September 17, 2020 10:29 PM IST
ക​​​​രി​​​​ങ്കു​​​​ന്നം: മ​​​​റ്റ​​​​ത്തി​​​​പ്പാ​​​​റ മ​​​​ലേ​​​​പ്പ​​​​റ​​​​ന്പി​​​​ൽ മ​​​​ത്താ​​​​യി മാ​​​​ത്യു​​​​വി​​​​ന്‍റെ നി​​​​ര്യാ​​​​ണ​​​​ത്തി​​​​ലൂ​​​​ടെ നാ​​​​ടി​​​​ന് ന​​​​ഷ്ട​​​​മാ​​​​യ​​​​ത് മി​​​​ക​​​​ച്ച സാ​​​​മൂ​​​​ഹ്യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നെ.​​​​ക​​​​രി​​​​ങ്കു​​​​ന്നം പ​​​​ഞ്ചാ​​​​യ​​​​ത്ത് മെം​​​​ബ​​​​ർ,മ​​​​റ്റ​​​​ത്തി​​​​പ്പാ​​​​റ ഹോ​​​​ളി​​​​ക്രോ​​​​സ് പ​​​​ള്ളി​​​​യു​​​​ടെ നി​​​​ർ​​​​മാ​​​​ണ ക​​​​മ്മി​​​​റ്റി ക​​​​ണ്‍​വീ​​​​ന​​​​ർ,ട്ര​​​​സ്റ്റി, ക​​​​രി​​​​ങ്കു​​​​ന്നം മ​​​​റ്റ​​​​ത്തി​​​​പ്പാ​​​​റ റോ​​​​ഡി​​​​ന്‍റെ മു​​​​ഖ്യ​​​​ശി​​​​ൽ​​​​പി, കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് എം ​​​​ക​​​​രി​​​​ങ്കു​​​​ന്നം മ​​​​ണ്ഡ​​​​ലം പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​ന്നീ നി​​​​ല​​​​ക​​​​ളി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​ട്ടു​​​​ള്ള അ​​​​ദ്ദേ​​​​ഹം നാ​​​​ടി​​​​ന്‍റെ പു​​​​രോ​​​​ഗ​​​​തി​​​​ക്കാ​​​​യി ഒ​​​​ട്ടേ​​​​റെ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.​​​​ പൊ​​​​തു​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​രം​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ സ​​​​ജീ​​​​വ​​​​മാ​​​​യി​​​​രി​​​​ക്കു​​​​ന്പോ​​​​ഴും കൃ​​​​ഷി​​​​യെ സ്നേ​​​​ഹി​​​​ക്കു​​​​ക​​​​യും മ​​​​ണ്ണി​​​​ൽ പൊ​​​​ന്നു​​​​വി​​​​ള​​​​യി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.​​​​നാ​​​​ട്ടു​​​​കാ​​​​രോ​​​​ടും സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളോ​​​​ടും എ​​​​ന്നും ന​​​​ല്ല ബ​​​​ന്ധം പു​​​​ല​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്ന അ​​​ദ്ദേ​​​ഹം സം​​​​ശു​​​​ദ്ധ​​​​മാ​​​​യ പൊ​​​​തു പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ലൂ​​​​ടെ ജ​​​​ന​​​​ഹൃ​​​​ദ​​​​യ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ടം​​​​നേ​​​​ടി.​​​​കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് എം ​​​​നേ​​​​താ​​​​വും മു​​​​ൻ മ​​​​ന്ത്രി​​​​യു​​​​മാ​​​​യി​​​​രു​​​​ന്ന അ​​​​ന്ത​​​​രി​​​​ച്ച കെ.​​​​എം.​​​​മാ​​​​ണി​​​​യു​​​​മാ​​​​യി അ​​​​ടു​​​​ത്ത ബ​​​​ന്ധം കാ​​​​ത്തു​​​​സൂ​​​​ക്ഷി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.​

പാ​​​​ല രൂ​​​​പ​​​​ത വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ളും ചൂ​​​​ണ്ട​​​​ച്ചേ​​​​രി എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജ് ചെ​​​​യ​​​​ർ​​​​മാ​​​​നു​​​​മാ​​​​യ മോ​​​​ണ്‍. ജോ​​​​സ​​​​ഫ് മ​​​​ലേ​​​​പ്പ​​​​റ​​​​ന്പി​​​​ൽ,സി​​​​സ്റ്റേ​​​​ഴ്സ് ഓ​​​​ഫ് സെ​​​​ന്‍റ് എ​​​​ലി​​​​സ​​​​ബ​​​​ത്ത് മു​​​​ൻ പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ലും വെ​​​​ള്ള​​​​രി​​​​ക്കു​​​​ണ്ട് സെ​​​​ന്‍റ് എ​​​​ലി​​​​സ​​​​ബ​​​​ത്ത് കോ​​​​ണ്‍​വെ​​​​ന്‍റ് സ്കൂ​​​​ൾ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ലു​​​​മാ​​​​യ സി​​​​സ്റ്റ​​​​ർ ജ്യോ​​​​തി, എം.​​​​എം.​​​​മാ​​​​ത്യു (പൊ​​​​ന്ന​​​​ന്താ​​​​നം),പ​​​​രേ​​​​ത​​​​നാ​​​​യ അ​​​​ഗ​​​​സ്റ്റി​​​​ൻ മാ​​​​ത്യു, സെ​​​​ലി​​​​ൻ കു​​​​ര്യ​​​​ൻ, തോ​​​​മ​​​​സ് മാ​​​​ത്യു (മാ​​​​നേ​​​​ജ​​​​ർ എ​​​​യ​​​​ർ ഇ​​​​ന്ത്യ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്,കൊ​​​​ച്ചി​​​​ൻ ഇ​​​​ന്‍റ​​​​ർ നാ​​​​ഷ​​​​ണ​​​​ൽ എ​​​​യ​​​​ർ​​​​പോ​​​​ർ​​​​ട്ട് നെ​​​​ടു​​​​ന്പാ​​​​ശേ​​​​രി),സ​​​​ണ്ണി മാ​​​​ത്യു (പു​​​​റ​​​​പ്പു​​​​ഴ), ജി​​​​മ്മി മ​​​​റ്റ​​​​ത്തി​​​​പ്പാ​​​​റ (തു​​​​ട​​​​ങ്ങ​​​​നാ​​​​ട് സെ​​​​ന്‍റ് തോ​​​​മ​​​​സ് ഹൈ​​​​സ്കൂ​​​​ൾ അ​​​​ധ്യാ​​​​പ​​​​ക​​​​ൻ,തൊ​​​​ടു​​​​പു​​​​ഴ ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്ത് മെം​​​​ബ​​​​ർ, കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ്എം തൊ​​​​ടു​​​​പു​​​​ഴ നി​​​​യോ​​​​ജ​​​​ക മ​​​​ണ്ഡ​​​​ലം പ്ര​​​​സി​​​​ഡ​​​​ന്‍റ്) ജോ​​​​മി മാ​​​​ത്യു എ​​​​ന്നി​​​​വ​​​​രാ​​​​ണ് മ​​​​ക്ക​​​​ൾ.