ഡി​വൈ​എ​ഫ്ഐ നേ​താ​വി​നെ ആ​ക്ര​മി​ച്ച് കൈ ​ത​ല്ലി​യൊ​ടി​ച്ചു
Wednesday, September 23, 2020 10:33 PM IST
ക​രി​മ​ണ്ണൂ​ർ: ഡി​വൈ​എ​ഫ്ഐ നേ​താ​വി​നെ ആ​ക്ര​മി​ച്ച് കൈ ​ത​ല്ലി​യൊ​ടി​ച്ച​താ​യി പ​രാ​തി. ഡി​വൈ​എ​ഫ്ഐ ക​രി​മ​ണ്ണൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റും ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വു​മാ​യ കോ​ടി​ക്കു​ളം സ്വ​ദേ​ശി സോ​ണി സോ​മി​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ആ​ക്ര​മ​ണ​ത്തി​ൽ ത​ല​യ്ക്കും പ​രി​ക്കേ​റ്റ സോ​ണി​യെ മു​ത​ല​ക്കോ​ടം ഹോ​ളി​ഫാ​മി​ലി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​കൊ​ല​പാ​ത​ക​ത്തി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​രി​മ​ണ്ണൂ​രി​ൽ ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​രു​ന്ന​തി​നി​ടെ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മു​ള​പ്പു​റ​ത്താ​ണ് സം​ഭ​വം.

സം​ഘ​ട​നാ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ പേ​രി​ൽ ഡി​വൈ​എ​ഫ്ഐ​യി​ൽ​നി​ന്നു ഒ​ന്ന​ര​വ​ർ​ഷം​മു​ന്പ് പു​റ​ത്താ​ക്കി​യ മു​ള​പ്പു​റം സ്വ​ദേ​ശി​യാ​യ ര​ൻ​ജു ബാ​ല​നെ​തി​രെ ക​രി​മ​ണ്ണൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ൾ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​ണെ​ന്നും വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.