മ​ന്ത്രി ഇ​ട​പെ​ട്ടു: തൊ​ടു​പു​ഴ കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ തു​റ​ക്കാ​ൻ വ​ഴി​തെ​ളി​യു​ന്നു
Friday, September 25, 2020 10:04 PM IST
തൊ​ടു​പു​ഴ: കെ ​എ​സ്ആ​ർ​ടി​സി തൊ​ടു​പു​ഴ ഡി​പ്പോ​യു​ടെ കാ​ല​ക്കേ​ട് മാ​റാ​ൻ ഗ​താ​ഗ​ത മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ. നി​ർ​മാ​ണം എ​ത്ര​യും​വേ​ഗം പൂ​ർ​ത്തി​യാ​ക്കി തൊ​ടു​പു​ഴ ഡി​പ്പോ​യു​ടെ പ്ര​വ​ർ​ത്ത​നം പു​തി​യ മ​ന്ദി​ര​ത്തി​ലേ​ക്ക് മാ​റ്റാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ കെ ​എ​സ്ആ​ർ​ടി​സി എം​ഡി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഇ​ത്ത​രം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​കാ​നു​ള്ള ഡി​പ്പോ​ക​ളു​ടെ കാ​ര്യ​ത്തി​ൽ പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​ത് എ​ത്ര​യും​വേ​ഗം പ​രി​ഹ​രി​ക്കാ​നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മേ​ൽ​ക്കൂ​ര​യി​ലെ ചോ​ർ​ച്ച മാ​റ്റി വൈ​ദ്യു​തീ​ക​ര​ണ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും ടോ​യ് ല​റ്റു​ക​ൾ ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ക്കു​ക​യു​മാ​ണ് ഇ​നി ചെ​യ്യാ​നു​ള്ള​ത്. ഇ​തി​ന് 15 ല​ക്ഷ​ത്തോ​ളം രൂ​പ വേ​ണ്ടി​വ​രു​മെ​ന്നാ​ണ് പ്രാ​ഥ​മി​ക​മാ​യി ത​യാ​റാ​ക്കി​യ എ​സ്റ്റി​മേ​റ്റി​ൽ​നി​ന്ന് വ്യ​ക്ത​മാ​യ​ത്. ഇ​തി​ൽ ഏ​ഴ് ല​ക്ഷം രൂ​പ നി​ല​വി​ൽ മേ​ൽ​ക്കൂ​ര ചോ​രു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി വൈ​ദ്യു​തീ​ക​ര​ണ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കും.
നേ​ര​ത്തെ ടെ​ൻ​ഡ​ർ ഏ​റ്റെ​ടു​ത്തി​രു​ന്ന ഇ​ല​ക്ട്രി​ഫി​ക്കേ​ഷ​ൻ വി​ഭാ​ഗം ഈ ​ജോ​ലി​ക​ൾ ചെ​യ്യും. ടോ​യ് ല​റ്റു​ക​ള​ട​ക്ക​മു​ള്ള സി​വി​ൽ വ​ർ​ക്കു​ക​ൾ​ക്ക് എ​ട്ടു​ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രും. ഈ ​ജോ​ലി​ക​ൾ ചെ​യ്യാ​ൻ ഈ​യാ​ഴ്ച​ത​ന്നെ തി​രു​വ​ന​ന്ത​പു​ര​ത്ത് കെ ​എ​സ്ആ​ർ​ടി​സി ആ​സ്ഥാ​ന​ത്ത് നി​ന്ന് ടെ​ൻ​ഡ​ർ വി​ളി​ക്കും. വി​ശ​ദ​മാ​യ എ​സ്റ്റി​മേ​റ്റ് എ​ടു​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​നു​ശേ​ഷം പ​ണം അ​നു​വ​ദി​ക്കും.
2013 ജ​നു​വ​രി​യി​ലാ​ണ് തൊ​ടു​പു​ഴ​യി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള പു​തി​യ ഡി​പ്പോ കം- ​ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. ആ​ദ്യം പ​ന്ത്ര​ണ്ട​ര കോ​ടി ക​ണ​ക്കാ​ക്കി​യ നി​ർ​മാ​ണ​ച്ചെ​ല​വ് പി​ന്നീ​ട് 16 കോ​ടി​യാ​യി ഉ​യ​ർ​ന്നു. പ​ല കാ​ര​ണ​ങ്ങ​ളാ​ൽ ഇ​ട​യ്ക്ക് നി​ർ​മാ​ണം മു​ട​ങ്ങി. ഇ​തു​മൂ​ലം ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ കോ​ർ​പ​റേ​ഷ​ന് ന​ഷ്ട​മാ​യി.
പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ നി​യോ​ജ​ക മ​ണ്ഡ​ലം ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് ഒ​രു​കോ​ടി രൂ​പ​കൂ​ടി അ​നു​വ​ദി​ച്ചെ​ങ്കി​ലും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ല്ല. ന​ഗ​ര​സ​ഭ​യു​ടെ ലോ​റി സ്റ്റാ​ൻ​ഡി​ലാ​ണ് 2013 മു​ത​ൽ കെ ​എ​സ്ആ​ർ​ടി​സി ഡി​പ്പോ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
ഇ​തി​നി​ടെ ലോ​റി സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് ഡി​പ്പോ മാ​റ്റ​ണ​മെ​ന്ന് ന​ഗ​ര​സ​ഭ പ​ല ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടു​ക​ഴി​ഞ്ഞു. ഒ​രു​മാ​സം മു​ന്പ് കെ ​എ​സ്ആ​ർ​ടി​സി ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം സി.​വി. വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ സ​മി​തി രൂ​പീ​ക​രി​ച്ച് അ​ത്യാ​വ​ശ്യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി ഡി​പ്പോ തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും സാ​ങ്കേ​തി​ക ന​ട​പ​ടി​ക​ളി​ൽ കു​രു​ങ്ങി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​ച്ചു. ഇ​തി​നു​മു​ന്പും അ​ത്യാ​വ​ശ്യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി ഡി​പ്പോ തു​റ​ക്കാ​ൻ ഒ​ട്ടേ​റെ​ത​വ​ണ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.