ഭൂ​പ​തി​വു ഭേ​ദ​ഗ​തി സ​മ​രം 32 ദി​വ​സം ക​ട​ന്നു
Friday, September 25, 2020 10:04 PM IST
ചെ​റു​തോ​ണി: ഭൂ​പ​തി​വ് നി​യ​മ ഭേ​ദ​ഗ​തി​യാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം (​ജോ​സ​ഫ്) ചെ​റു​തോ​ണി​യി​ൽ ന​ട​ത്തു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹ സ​മ​രം 32 ദി​വ​സം പി​ന്നി​ട്ടു. 32-ാം ദി​വ​സ​ത്തെ സ​മ​രം നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് റെ​ജി പ​ന​ച്ചി​ക്ക​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി ക​ണി​യാം​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ജോ​സ് പൊ​ട്ട​ൻ​പ്ലാ​ക്ക​ൽ, ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് തെ​ക്കേ​ൽ, നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജോ​ജി ഇ​ട​പ്പ​ള്ളി​ക്കു​ന്നേ​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ അ​നി​ൽ പെ​രി​കി​ല​ക്കാ​ട്ടി​ൽ, ഫി​ലി​പ്പ് ക​ല​യ​ത്തും​കു​ഴി​യി​ൽ, വ​ക്ക​ച്ച​ൻ ക​രി​ന്ത​ക​ര, ജയിം​സ് ഇ​ട​യി​ടം, ജോ​ർ​ജ് ആ​ഗ​സ്തി, ജോ​യി വെ​ള്ള​ക്ക​ല്ലേ​ൽ, ഡെ​ന്നീ​സ് സാ​ധു​പു​രം എ​ന്നി​വ​രാ​ണ് സ​ത്യ​ഗ്ര​ഹ​മ​നു​ഷ്ടിച്ച​ത്.
ഇ​ന്ന് വ​ണ്ട​ൻ​മേ​ട് മ​ണ്ഡ​ലം നേ​താ​ക്ക​ൾ ന​ട​ത്തു​ന്ന സ​ത്യ​ഗ്ര​ഹം കെ​പി​സി​സി സെ​ക്ര​ട്ട​റി എം.​എ​ൻ. ഗോ​പി ഉ​ദ്ഘാ​ട​നം​ചെ​യ്യും. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു അ​ക്കാ​ട്ട്മു​ണ്ട​യി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.

കേ​ന്ദ്ര സ​ർ​ക്കാ​ർ
ഓ​ഫീ​സു​ക​ൾ​ക്കു മു​ന്നി​ൽ
ധ​ർ​ണ ഇ​ന്ന്

നെ​ടു​ങ്ക​ണ്ടം: കേ​ന്ദ്ര​സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്‍റി​ൽ പാ​സാ​ക്കി​യ കാ​ർ​ഷി​ക ബി​ല്ലി​നെ​തി​രാ​യു​ള്ള പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് രാ​വി​ലെ 11-ന് ​ജി​ല്ല​യി​ലെ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കു​മു​ന്പി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ അ​റി​യി​ച്ചു.
ധ​ർ​ണ​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കു​മ​ളി ഹെ​ഡ് പോ​സ്റ്റോ​ഫീ​സി​ന് മു​ന്പി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് നി​ർ​വ​ഹി​ക്കും.