പു​രാ​വ​സ്തു മോ​ഷ​ണം: ര​ണ്ടു പേ​ർ പി​ടി​യി​ൽ
Wednesday, September 30, 2020 11:12 PM IST
ക​രി​മ​ണ്ണൂ​ർ: വീ​ട്ടി​ൽ പാ​ര​ന്പ​ര്യ​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന പു​രാ​വ​സ്തു​ക്ക​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ടു പേ​രെ ക​രി​മ​ണ്ണൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഉ​ടു​ന്പ​ന്നൂ​ർ ഉ​പ്പു​കു​ന്ന് ഭാ​ഗ​ത്തെ വീ​ട്ടി​ൽ നി​ന്നാ​ണ് പു​രാ​വ​സ്തു​ക്ക​ൾ മോ​ഷ​ണം പോ​യ​ത്. പ്ര​തി​ക​ളെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഇ​വ​രെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണെ​ന്നും സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.