തൊ​ടു​പു​ഴ സ്റ്റേ​ഷ​നി​ൽ മൂ​ന്നു പോ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ്
Wednesday, September 30, 2020 11:15 PM IST
തൊ​ടു​പു​ഴ: പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മൂ​ന്നു പോ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് സി​ഐ ഉ​ൾ​പ്പെ​ടെ ക്വാ​റ​ന്‍റൈനി​ൽ.

തൊ​ടു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ര​ണ്ട് സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ​ക്കും ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട സി​ഐ ഉ​ൾ​പ്പെ​ടെ 12 ഉ​ദ്യോ​ഗ​സ്ഥ​ർ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു.