ക​ർ​ഷ​ക​ർ ജാ​ഗ്ര​ത​യോ​ടെ പ്ര​തി​ക​രി​ക്ക​ണം: ഇ​ൻ​ഫാം
Thursday, October 1, 2020 10:05 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കേ​ര​ള​ത്തി​ൽ കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ന​ട​പ്പി​ൽ വ​രു​ത്താ​ൻ പോ​കു​ന്ന ഇ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ണ്‍ എ​ന്ന വി​ജ്ഞാ​പന​ത്തി​ൽ ക​ർ​ഷ​ക​ർ​ക്കു​ള്ള ബു​ദ്ധി​മു​ട്ടു​ക​ളും എ​തി​ർ​പ്പു​ക​ളും സ​ർ​ക്കാ​രി​നെ രേ​ഖാ​മൂ​ലം അ​റി​യി​ക്കാ​ൻ ഇ​ൻ​ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ർ​ഷി​ക ജി​ല്ലാ യോ​ഗം തീ​രു​മാ​നി​ച്ചു.
പ്ര​സ്തു​ത വി​ജ്ഞാ​പ​ന​ത്തി​ൽ പ​തി​യി​രി​ക്കു​ന്ന ക​ർ​ഷ​ക ദ്രോ​ഹ സ​മീ​പ​ന​ങ്ങ​ളേ​ക്കു​റി​ച്ച് ജാ​ഗ​രൂ​ക​രാ​കാ​നും പ്ര​തി​ക​രി​ക്കാ​നും ക​ർ​ഷ​ക​രെ യോ​ഗം ആ​ഹ്വാ​നം ചെ​യ്തു. ജീ​വി​ക്കാ​നു​ള്ള ക​ർ​ഷ​ക​രു​ടെ മ​നു​ഷ്യാ​വ​കാ​ശ​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ് ഈ ​നി​യ​മം. വ​ന​വും വ​ന്യ​മൃ​ഗ​ങ്ങ​ളും സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട എ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നി​ല്ല. ത​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​മാ​യി കി​ട്ടി​യ ഭൂ​മി​യി​ൽ രാ​ജ്യ​ത്തെ എ​ല്ലാ പൗ​ര​ന്മാ​രെ​യും പോ​ലെ ത​ങ്ങ​ളു​ടെ കു​ഞ്ഞു​ങ്ങ​ളോ​ടൊ​പ്പം സ്വാ​ത​ന്ത്ര്യ​ത്തോ​ടെ അ​ധ്വാ​നി​ച്ചു ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം ഇ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ണി​ൽ​പ്പെ​ടു​ന്ന ക​ർ​ഷ​ക​ർ​ക്കു​ണ്ടെ​ന്ന കാ​ര്യം ഭ​ര​ണാ​ധി​കാ​രി​ക​ൾ വി​സ്മ​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ൻ​ഫാം കാ​ർ​ഷി​ക ജി​ല്ല ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്തി​യ സൂം ​മീ​റ്റിം​ഗി​ൽ കാ​ർ​ഷി​ക ജി​ല്ല പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബ്ര​ഹാം മാ​ത്യു പ​ന്തി​രു​വേ​ലി​ൽ, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​ൻ​സ് കി​ഴ​ക്കേ​ൽ, കാ​ർ​ഷി​ക താ​ലൂ​ക്ക് ഡ​യ​റ​ക്ട​ർ​മാ​രാ​യ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പെ​രു​നി​ലം, ഫാ. ​വ​ർ​ഗീ​സ് കു​ള​ന്പ​ള്ളി​ൽ, ഫാ. ​ജ​യിം​സ് വെ​ണ്‍​മാ​ന്ത​റ, ഫാ. ​സി​ൽ​വാ​നോ​സ് മ​ഠ​ത്തി​ന​കം, ഫാ. ​റോ​ബി​ൻ പ​ട്ര​കാ​ലാ​യി​ൽ, ഫാ. ​ദേ​വ​സ്യ തൂ​ന്പു​ങ്ക​ൽ, ഫാ. ​വ​ർ​ഗീ​സ് കാ​ക്ക​ല്ലി​ൽ, ഫാ. ​റോ​യി നെ​ടു​ന്ത​കി​ടി, ഫാ. ​ദീ​പു അ​ന​ന്ത​ക്കാ​ട്ട്, സെ​ക്ര​ട്ട​റി ജോ​സ് പ​തി​ക്ക​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷാ​ബോ​ച്ച​ൻ മു​ള​ങ്ങാ​ശേ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി വ​രി​ക്ക​മാ​ക്ക​ൽ, നെ​ൽ​വി​ൻ സി. ​ജോ​യി, ജോ​യി ക​ട്ട​ക്ക​യം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.