അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ക​ർ​ഷ​ക​നെ നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലാ​ക്കി
Sunday, October 18, 2020 10:11 PM IST
കു​മ​ളി: വ​ന്യ മൃ​ഗ​ങ്ങ​ൾ കൃ​ഷി​ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​യ​തോ​ടെ മാ​ന​സി​ക​മാ​യി ത​ക​ർ​ന്ന ക​ർ​ഷ​ക​ൻ കാ​ടു​ക​യ​റി. നാ​ട്ടു​കാ​രും പോ​ലീ​സും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ അ​വ​ശ​നി​ല​യി​ൽ കാ​ട്ടി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ കു​മ​ളി 62-ാം മൈ​ൽ സ്വ​ദേ​ശി കൊ​ച്ചു​പു​ര​യ്ക്ക​ൽ മാ​ർ​ട്ടി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
പെ​രി​യാ​ർ ക​ടു​വാ സ​ങ്കേ​ത​ത്തി​ന്‍റെ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ 63-ാം മൈ​ലി​ലാ​ണ് ര​ണ്ട​ര ഏ​ക്ക​റോ​ളം വ​രു​ന്ന മാ​ർ​ട്ടി​ന്‍റെ ഏ​ലേ​ത്താ​ട്ട​മു​ള്ള​ത്. ഇ​വി​ടെ ആ​ന​യും കാ​ട്ടു​പോ​ത്തും ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ക്കു​ക പ​തി​വാ​ണ്. ഒ​രേ​ക്ക​റോ​ളം വ​രു​ന്ന സ്ഥ​ല​ത്തെ ഏ​ലം പൂ​ർ​ണ്ണ​മാ​യും കാ​ട്ടാ​ന ന​ശി​പ്പി​ച്ച സ്ഥി​തി​യി​ലാ​യി​രു​ന്നു. ഇ​തോ​ടെ മാ​ന​സി​ക​മാ​യി ത​ക​ർ​ന്ന മാ​ർ​ട്ടി​ൻ കാ​ടു​ക​യ​റു​ക​യാ​യി​രു​ന്നു.
ഇ​യാ​ളെ കാ​ണാ​താ​യ​തോ​ടെ വീ​ട്ടു​കാ​ർ പോ​ലീ​സി​ലും വ​നം​വ​കു​പ്പി​ലും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വ​ണ്ടി​പ്പെ​രി​യാ​ർ എ​സ്എ​ച്ച്ഒ ടി.​ഡി. സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും മ​റ്റും പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഇ​യാ​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ക​ന​ത്ത മ​ഴ​യെ​തു​ർ​ന്ന് പോ​ലീ​സ് പ​രി​ശോ​ധ​ന നി​ർ​ത്തി. ഉ​ച്ച​യ്ക്ക് ശേ​ഷം വ​ന​പാ​ല​ക​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് വീ​ണ്ടും പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. രാ​ത്രി ഏ​ഴോ​ടെ മാ​ർ​ട്ടി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ നി​ന്നും ര​ണ്ട് കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ​യു​ള്ള കാ​ട്ടി​ൽ സം​സാ​രേ​ശേ​ഷി​യി​ല്ലാ​തെ അ​വ​ശ​നാ​യി​ക്കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ളെ കു​മ​ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
പെ​രി​യാ​ർ ക​ടു​വാ സ​ങ്കേ​ത​ത്തി​ന്‍റെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളാ​യ വ​ള്ള​ക്ക​ട​വ്, തൊ​ണ്ടി​യാ​ർ, മു​ല്ല​യാ​ർ, 63-ാംമൈ​ൽ, കു​രി​ശു​മ​ല മേ​ഖ​ല​ക​ളി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ക്കു​ക പ​തി​വാ​ണ്. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് വ​നാ​തി​ർ​ത്തി​യി​ൽ കി​ട​ങ്ങ് നി​ർ​മി​ക്കു​ക മാ​ത്ര​മാ​ണ് ശാ​ശ്വ​ത പ​രി​ഹാ​ര​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. വ​ന്യ മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം ഒ​ഴി​വാ​ക്കാ​നാ​യി അ​നു​വ​ദി​ക്കു​ന്ന പ​ണം പ​ണി​ക​ൾ വേ​ണ്ട രീ​തി​യി​ൽ ന​ട​ത്താ​തെ ക​രാ​റു​കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കി​ട്ടെ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. വ​ന്യ​മൃ​ഗ ശ​ല്യം ഒ​ഴി​വാ​ക്കാ​നു​ള​ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് 2012 ൽ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു​ള്ള​താ​ണ്.