ഭൂ​പ​തി​വ് നി​യ​മ​ഭേ​ദ​ഗ​തി: റി​ലേ സ​മ​രം 56 ദി​വ​സം പി​ന്നി​ട്ടു
Monday, October 19, 2020 10:21 PM IST
ചെ​റു​തോ​ണി: ഭൂ​പ​തി​വ് നി​യ​മ​ഭേ​ദ​ഗ​തി​യാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗം ചെ​റു​തോ​ണി​യി​ൽ ന​ട​ത്തി​വ​രു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹം 56 ദി​വ​സം പി​ന്നി​ട്ടു. ഇ​ന്ന​ലെ ന​ട​ന്ന സ​മ​രം കെ​പി​സി​സി എ​ക്സി​ക്യു​ട്ടീ​വ് അം​ഗം എ.​പി. ഉ​സ്മാ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും മു​ഖ​മു​ദ്ര​യാ​ക്കി​യ ഇ​ട​തു​സ​ർ​ക്കാ​രി​ന്‍റെ ദു​ർ​ഭ​ര​ണ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ഭ​ര​ണ​രം​ഗം സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. ജ​ന​കീ​യ​പ്ര​ശ്ന​ങ്ങ​ൾ ആ​ഴ​ത്തി​ൽ പ​ഠി​ക്കു​വാ​നോ പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി ന​ട​പ്പാ​ക്കി ജ​ന​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​വാ​നോ ഇ​ട​തു​സ​ർ​ക്കാ​രി​നു ക​ഴി​യു​ന്നി​ല്ലെ​ന്നും ഉ​സ്മാ​ൻ പ​റ​ഞ്ഞു.
ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മ​ിറ്റി​യം​ഗം വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി വി​ൻ​സ​ന്‍റ് വ​ള്ളാ​ടി, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം സി.​വി. തോ​മ​സ്, ക​ഞ്ഞി​ക്കു​ഴി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​ൻ​സ​ന്‍റ് ക​ല്ലി​ടു​ക്കി​ൽ, ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ർ​ജ് കു​ന്ന​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് അം​ഗം ബെ​ന്നി പു​തു​പ്പാ​ടി, കെ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ആ​ർ. സ​ജീ​വ്കു​മാ​ർ, ദ​ളി​ത് ഫ്ര​ണ്ട് ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. ര​വി എ​ന്നി​വ​ർ സ​ത്യ​ഗ്ര​ഹ​മ​നു​ഷ്ഠി​ച്ചു.