കോ​താ​യി​ക്കു​ന്ന് സ്റ്റാ​ൻഡിൽ ടോയ്‌ലറ്റ് കോം​പ്ല​ക്സ് നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ൽ
Monday, October 19, 2020 10:24 PM IST
തൊ​ടു​പു​ഴ: കോ​താ​യി​ക്കു​ന്ന് മു​നി​സി​പ്പ​ൽ ബ​സ്റ്റ് സ്റ്റാ​ൻ​ഡി​ൽ പു​തു​താ​യി നി​ർ​മി​ക്കു​ന്ന ആ​ധു​നി​ക ടോ​യ്‌ലറ്റ് കോം​പ്ല​ക്സി​ന്‍റെ നി​ർ​മാ​ണം അ​ന്തി​മ ഘ​ട്ട​ത്തി​ൽ. 40 ല​ക്ഷം മു​ട​ക്കി നി​ർ​മ​ൽ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നും 16 ല​ക്ഷം രൂ​പ​യു​ടെ സ്വീ​പ്പേ​ജ് പ്ലാ​ന്‍റും വി​ശ്ര​മ​മ മു​റി​യും ഉ​ൾ​പ്പെ​ടെ​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

മു​നി​സി​പ്പ​ൽ ബ​സ്റ്റ് സ്റ്റാ​ൻ​ഡി​ൽ നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ടോ​യ് ല​റ്റി​നു സ​മീ​പ​ത്തു ത​ന്നെ​യാ​ണ് പു​തി​യ ടോ​യ‌ല​റ്റ് കോം​പ്ല​ക്സും നി​ർ​മി​ക്കു​ന്ന​ത്. വൈ​ദ്യു​തീ​ക​ര​ണ ജോ​ലി​ക​ൾ വ​രെ പൂ​ർ​ത്തി​യാ​യ ടോ​യ്‌ലറ്റ് കോം​പ്ല​ക്സ് ര​ണ്ടു മാ​സ​ത്തി​ന​കം യാ​ത്ര​ക്കാ​ർ​ക്കാ​യി തു​റ​ന്നു ന​ൽ​കാ​നാ​ണ് പ​ദ്ധ​തി.

2019- ഫെ​ബ്രു​വ​രി​യി​ലാ​ണ് ഇ​വി​ടെ പു​തി​യ ടോ​യ്‌ലറ്റ് കോം​പ്ല​ക്സ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. നി​ല​വി​ലു​ള്ള കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന്‍റെ സൗ​ക​ര്യ​ക്കു​റ​വും മ​ലി​ന ജ​ലം ഒ​ഴു​കി​പ്പോ​കു​ന്ന​തി​നു​ള്ള പ​രി​മി​തി​ക​ളും ക​ണ​ക്കി​ലെ​ടു​ത്താ​യി​രു​ന്നു പു​തി​യ ടോ​യ്‌ലറ്റ് കോം​പ്ല​ക്സ് നി​ർ​മി​ക്കാ​ൻ ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ ശി​ലാ​സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല വി​വാ​ദ​ങ്ങ​ൾ ത​ല പൊ​ക്കി​യി​രു​ന്നു. ടോ​യ്‌ലറ്റ് കോം​പ്ല​ക്സി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ലി​ൽ ആ​ലോ​ചി​ക്കാ​തെ​യാ​ണ് ന​ട​ത്തി​യ​തെ​ന്നും നേ​ര​ത്തെ ത​ന്നെ സാ​ങ്കേ​തി​ക, സാ​ന്പ​ത്തി​ക അ​നു​മ​തി ല​ഭി​ച്ച് ഡി​പി​സി അം​ഗീ​കാ​ര​ത്തോ​ടെ ടെ​ണ്ട​ർ ന​ൽ​കി​യ പ​ദ്ധ​തി​യാ​ണ് ക​രാ​റു​കാ​ര​നെ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി വൈ​കി​പ്പി​ച്ച​തെ​ന്നും എ​ൽ​ഡി​എ​ഫ് ആ​രോ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ക​രാ​റു​കാ​ര​നെ​തി​രെ ആ​ക്ഷേ​പം ഉ​ന്ന​യി​ച്ച് നി​ർ​മാ​ണം ത​ട​സ​പ്പെ​ടു​ത്താ​നാ​ണ് എ​ൽ​ഡി​എ​ഫ് ശ്ര​മ​മെ​ന്ന് യു​ഡി​എ​ഫും ആ​രോ​പി​ച്ചി​രു​ന്നു.

സ്വീ​പ്പേ​ജ് പ്ലാ​ന്‍റ് നി​ർ​മാ​ണ​മാ​ണ് ഇ​നി പൂ​ർ​ത്തി​യാ​കാ​നു​ള്ള​ത്. കൂ​ടാ​തെ ടോ​യ്‌ലറ്റ് കോം​പ്ല​ക്സി​നു മു​ന്നി​ൽ മ​നോ​ഹ​ര​മാ​യ രീ​തി​യി​ൽ പൂ​ന്തോ​ട്ടം സ​ജ്ജ​മാ​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. താ​ഴ​ത്തെ നി​ല​യി​ൽ പു​രു​ഷ​ൻ​മാ​ർ​ക്കും സ് ത്രീ​ക​ൾ​ക്കും ടോ​യ്‌ലറ്റ്, ക്ലോ​ക്ക് റൂം ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യാ​ണ് പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. മു​ക​ളി​ൽ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന മു​റി​ക​ൾ ഷീ ​ലോ​ഡ്ജ് ആ​യി ഉ​പ​യോ​ഗി​ക്കാ​നാ​ണ് പ​ദ്ധ​തി.

രാ​ത്രി വൈ​കി ടൗ​ണി​ലെ​ത്തു​ന്ന സ്ത്രീ​ക​ൾ​ക്ക് ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. ഈ ​ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​ന്ന​തി​നു മു​ൻ​പ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ടോ​യ്‌ലറ്റ് കോം​പ്ല​ക്സ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും.