കേ​ര​ള കോ​ണ്‍​ഗ്ര​സ് റി​ലേ സ​ത്യ​ഗ്ര​ഹം 59 ദി​വ​സം പി​ന്നി​ട്ടു
Thursday, October 22, 2020 11:46 PM IST
ചെ​റു​തോ​ണി: സ​ർ​വ​ക​ക്ഷി യോ​ഗ തീ​രു​മാ​ന​മ​നു​സ​രി​ച്ച് ഭൂ​പ​തി​വ് നി​യ​മ​ഭേ​ദ​ഗ​തി ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം (​ജോ​സ​ഫ്) ചെ​റു​തോ​ണി​യി​ൽ ന​ട​ത്തി​വ​രു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹം 59 ദി​വ​സം പി​ന്നി​ട്ടു. പാ​ർ​ട്ടി സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വം​ഗം സാം ​ജോ​ർ​ജ് ഇ​ന്ന​ല​ത്തെ സ​മ​രം ഉ​ദ്ഘാ​ട​നം​ചെ​യ്തു.

ഭൂ​പ്ര​ശ്ന​ത്തി​ൽ സു​പ്രീം​കോ​ട​തി​യി​ൽ പോ​കാ​തെ നി​യ​മ​ഭേ​ദ​ഗ​തി വ​രു​ത്തി ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കു​വാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് സാം ​ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​റ​ക്കു​ളം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കു​ര്യ​ൻ കാ​ക്ക​പ​യ്യാ​നി​യി​ൽ, യൂ​ത്ത് ഫ്ര​ണ്ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ൻ​ജു ജോ​സ് എ​ന്നി​വ​ർ സ​ത്യ​ഗ്ര​ഹ​മ​നു​ഷ്ഠി​ച്ചു. ഇ​ന്ന് കാ​മാ​ക്ഷി മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ സ​ത്യ​ഗ്ര​ഹം അ​നു​ഷ്ഠി​ക്കും.