സ​ഞ്ചാ​രി​ക​ൾ​ക്ക് വി​രു​ന്നൊ​രു​ക്കി അ​ടി​മാ​ലി മേ​ഖ​ല​യി​ലെ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ
Sunday, October 25, 2020 10:15 PM IST
അ​ടി​മാ​ലി:​ അ​നു​കൂ​ല​സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നി​ട്ടും അ​ടി​മാ​ലി, മാ​ങ്കു​ളം, വെ​ള്ള​ത്തൂ​വ​ൽ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​നോ​ദ സ​ഞ്ചാ​ര സാ​ധ്യ​ത​ക​ളെ വി​നോ​ദ സ​ഞ്ചാ​ര​വ​കു​പ്പ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്ന് പ​രാ​തി.​ മൂ​ന്നാ​റി​ലേ​ക്കെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ ഇ​ട​ത്താ​വ​ള​ങ്ങ​ളാ​ണ് അ​ടി​മാ​ലി​യും മാ​ങ്കു​ള​വും വ​ട്ട​വ​ട​യും കാ​ന്ത​ല്ലൂ​രു​മെ​ല്ലാം.​ രാ​ജാ​ക്കാ​ടും വെ​ള്ള​ത്തൂ​വ​ലും കൊ​ന്ന​ത്ത​ടി​യു​മെ​ല്ലാം വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന്‍റെ അ​ന​ന്ത​സാ​ധ്യ​ത​ക​ൾ തു​റ​ന്നി​ടു​ന്നു.​ എ​ന്നാ​ൽ അ​നു​കൂ​ല സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നി​ട്ടും സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന ഈ ​പ്ര​ദേ​ശ​ങ്ങ​ളെ വി​നോ​ദ​സ​ഞ്ചാ​ര​വ​കു​പ്പ് അ​വ​ഗ​ണി​ക്കു​ന്ന​ത​യാ​ണ് ആ​ക്ഷേ​പ​മു​യ​രു​ന്ന​ത്.

അ​ടി​മാ​ലി പ​ഞ്ചാ​യ​ത്തി​ലെ ചീ​യ​പ്പാ​റ, വാ​ള​റ, കു​ര​ങ്ങാ​ട്ടി വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ, മാ​ങ്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ന​ക്ഷ​ത്ര​ക്കു​ത്ത്, കു​തി​ര​കു​ത്തി, പെ​രു​മ​ൻ​കു​ത്ത്, കോ​ഴി​വാ​ല​ൻ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ, പ​ള്ളി​വാ​സ​ൽ മേ​ഖ​ല​യി​ലെ ആ​റ്റു​കാ​ട്, രാ​ജാ​ക്കാ​ട് മേ​ഖ​ല​യി​ലെ ശ്രീ​നാ​രാ​യ​ണ​പു​രം, കു​ത്തു​ങ്ക​ൽ തു​ട​ങ്ങി സ​ഞ്ചാ​രി​ക​ളു​ടെ മ​നം ക​വ​രു​ന്ന നി​ര​വ​ധി വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ മൂ​ന്നാ​റി​ന്‍റെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ട്.

​ഇ​വ​യെ​ല്ലാം കോ​ർ​ത്തി​ണ​ക്കി സ​മ​ഗ്ര​ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യാ​ൽ നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് വേ​ഗ​ത വ​ർ​ധി​ക്കു​മെ​ന്ന വി​ശ്വാ​സ​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു​ള്ള​ത്.​ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​മാ​ണ് പ​ല കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും സ​ഞ്ചാ​രി​ക​ളെ അ​ക​റ്റി നി​ർ​ത്തു​ന്ന​ത്.​ ഭൂ​രി​ഭാ​ഗം കേ​ന്ദ്ര​ങ്ങ​ളും സം​ബ​ന്ധി​ച്ച് സ​ഞ്ചാ​രി​ക​ൾ​ക്ക് അ​റി​വി​ല്ലാ​ത്ത​തും ഗ​താ​ഗ​ത സൗ​ക​ര്യ​മി​ല്ലാ​ത്ത​തും തി​രി​ച്ച​ടി​യാ​ണ്.​ മ​ല​യോ​ര ഹൈ​വേ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ മാ​ങ്കു​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ലെ യാ​ത്രാ​ക്ലേ​ശ​ത്തി​ന് ഒ​രു​പ​രി​ധി​വ​രെ പ​രി​ഹാ​ര​മാ​കും.​

വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളോ​ടൊ​പ്പം സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും കൂ​ടി ഏ​ർ​പ്പെ​ടു​ത്തി​യാ​ൽ കൂ​ടു​ത​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഇ​വി​ടേ​ക്ക് എ​ത്താ​നു​ള്ള വ​ഴി​തു​റ​ക്കും. ഇ​തോ​ടൊ​പ്പം മ​ല​നി​ര​ക​ളേ​യും വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളേ​യും അ​ണ​ക്കെ​ട്ടു​ക​ളേ​യും കോ​ർ​ത്തി​ണ​ക്കി സ​മ​ഗ്ര ടൂ​റി​സം പ​ദ്ധ​തി​യും ആ​വി​ഷ്ക​രി​ക്കേ​ണ്ട​തു​ണ്ട്.​
ഇ​ങ്ങ​നെ വ​ന്നാ​ൽ മ​ഴ​ക്കാ​ല​ത്ത് മാ​ത്രം ദൃ​ശ്യ​മാ​കു​ന്ന ഈ ​പ്ര​കൃ​തി ഭം​ഗി ആ​സ്വ​ദി​ക്കാ​ൻ സ്വ​ദേ​ശ​ത്തു​നി​ന്നും വി​ദേ​ശ​ത്തു​നി​ന്നു​മാ​യി നൂ​റു​ക​ണ​ക്കി​നു വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ത്തു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല.