അ​ടി​മാ​ലി സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ ട്രാ​ഫി​ക് ഐ​ല​ൻ​ഡ് നി​ർ​മി​ക്ക​ണ​മെ​ന്ന്
Sunday, October 25, 2020 10:15 PM IST
അ​ടി​മാ​ലി: ദേ​ശീ​യ പാ​ത​ക​ൾ സം​ഗ​മി​ക്കു​ന്ന അ​ടി​മാ​ലി ടൗ​ണി​ലെ സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ ട്രാ​ഫി​ക് ഐ​ല​ൻ​ഡ് നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.
ദേ​ശീ​യ​പാ​ത 185 കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യു​മാ​യി സം​ഗ​മി​ക്കു​ന്ന ഇ​ട​മാ​ണ് അ​ടി​മാ​ലി ടൗ​ണി​ലെ സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ. ട്രാ​ഫി​ക് നി​യ​ന്ത്രി​ക്കു​വാ​നാ​യി സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ നി​യോ​ഗി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വെ​യി​ലും മ​ഴ​യു​മേ​റ്റാ​ണ് ജോ​ലി​ചെ​യ്യു​ന്ന​ത്.
അ​ടി​മാ​ലി​യി​ൽ​നി​ന്നും ഇ​ടു​ക്കി, മൂ​ന്നാ​ർ, കോ​ത​മം​ഗ​ലം, തൊ​ടു​പു​ഴ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​തും സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ലൂ​ടെ​യാ​ണ്. ട്രാ​ഫി​ക് ഐ​ല​ൻ​ഡ് ഒ​രു​ക്കി ദി​ശാ​ബോ​ഡു​ക​ൾ സ്ഥാ​പി​ച്ചാ​ൽ ദി​ശ​യ​റി​യാ​തെ എ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കു​മ​ത് പ്ര​യോ​ജ​ന​പ്ര​ദ​മാ​കും.
രാ​വി​ലെ​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ലും വ​ലി​യ​തോ​തി​ലു​ള്ള വാ​ഹ​ന​പ്പെ​രു​പ്പം സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ പ​തി​വാ​ണ്. ട്രാ​ഫി​ക് ഐ​ല​ൻ​ഡ് സ്ഥാ​പി​ച്ചാ​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ട്രാ​ഫി​ക് നി​യ​ന്ത്ര​ണ​വും ഏ​ളു​പ്പ​മാ​കും. ട്രാ​ഫി​ക് ഐ​ല​ൻ​ഡെ​ന്ന ആ​വ​ശ്യ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ടെ​ങ്കി​ലും നി​ർ​മാ​ണ​കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല.