കോ​വി​ഡ്: എ​സ്ഐ സി.​കെ.​രാ​ജു​വി​ന് ഒൗ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ വി​ട
Monday, October 26, 2020 10:26 PM IST
തൊ​ടു​പു​ഴ: കൃ​ത്യ നി​ർ​വ​ഹ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഒൗ​ദ്യോ​ഗി​ക ജോ​ലി​ക്കി​ട​യി​ൽ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ കൂ​ടി കോ​വി​ഡ് ക​വ​ർ​ന്നു. തൊ​ടു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ സി.​കെ.​രാ​ജു (54) വാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ൽ​സ​യി​ലി​രി​ക്കെ ഞാ​യ​റാ​ഴ്ച രാ​ത്രി മ​രി​ച്ച​ത്. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ൽ​സ​യി​ലി​രി​ക്കെ മ​രി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് രാ​ജു. നേ​ര​ത്തെ ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ്പെ​ഷ​ൽ​ബ്രാ​ഞ്ച് എ​സ്ഐ സി.​പി.​അ​ജി​ത​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചി​രു​ന്നു. ജി​ല്ല​യി​ലെ ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​ര​ണം സേ​ന​യി​ലൊ​ന്നാ​കെ വേ​ദ​ന​യാ​യി. മൂ​ന്നാ​ഴ്ച മു​ന്പാ​ണ് രാ​ജു​വി​ന് കോ​വി​ഡ് ബാ​ധി​ച്ച​ത്. അ​തു വ​രെ കോ​വി​ഡ് ഡ്യൂ​ട്ടി​യി​ലു​ൾ​പ്പെ​ടെ ക​ർ​ത്ത​വ്യ നി​ര​ത​നാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ഹ​പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രു​മാ​യി ഏ​റെ സൗ​ഹൃ​ദം കാ​ത്തു സൂ​ക്ഷി​ച്ച വ്യ​ക്തി കൂ​ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ റൈ​റ്റ​റാ​യി ജോ​ലി ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് തൊ​ടു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​ഡീ​ഷ​ണ​ൽ എ​സ്.​ഐ​യാ​യി 2017ൽ ​എ​ത്തി​യ​ത്. ഒ​രു വ​ർ​ഷം സ​ർ​വീ​സ് ബാ​ക്കി​യു​ള്ള​പ്പോ​ഴാ​ണ് വി​ധി രാ​ജു​വി​നെ ക​വ​ർ​ന്ന​ത്. പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് ജി​ല്ലാ ക​മ്മി​റ്റി​യം​ഗം കൂ​ടി​യാ​യി​രു​ന്നു രാ​ജു. നാ​ലു ദി​വ​സം മു​ൻ​പ് ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. എ​ന്നാ​ൽ ന്യൂ​മോ​ണി​യ ബാ​ധി​ച്ച​തും പ്ര​മേ​ഹ രോ​ഗ​വും സ്ഥി​തി ഗു​രു​ത​ര​മാ​ക്കു​ക​യാ​യി​രു​ന്നു. കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷം ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞ് കോ​ള​പ്ര​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹ​ത്തി​ന് ഒൗ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​രും ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും വി​ട ചൊ​ല്ലി. അ​ഡീ​ഷ​ണ​ൽ എ​സ്പി എ​സ്.​സു​രേ​ഷ്കു​മാ​ർ പു​ഷ്പ ച​ക്രം സ​മ​ർ​പ്പി​ച്ചു. ഡി​വൈ​എ​സ്പി കെ.​സ​ദ​ൻ, സ്പെ​ഷ​ൽ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി പ​യ​സ് ജോ​ർ​ജ്, സി​ഐ സു​ധീ​ർ മ​നോ​ഹ​ർ , പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ, ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ അ​ന്ത്യോ​പ​ചാ​രമ​ർ​പ്പി​ച്ചു.