കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ ക​ത്ത​യ​ച്ചു പ്ര​തി​ഷേ​ധി​ച്ചു
Tuesday, October 27, 2020 9:51 PM IST
നെ​ടു​ങ്ക​ണ്ടം: മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്ക് നി​യ​മ​പ​രി​ര​ക്ഷ​യും ആ​രോ​ഗ്യ​പ​രി​ര​ക്ഷ​യും മ​റ്റു ക്ഷേ​മ​പ​ദ്ധ​തി​ക​ളും ല​ഭി​ച്ചു​വ​രു​ന്ന നാ​ഷ​ണ​ൽ ട്ര​സ്റ്റ് ആ​ക്ട് പി​ൻ​വ​ലി​ക്കു​വാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ മാ​താ​പി​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ പെ​യ്ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച് പ്ര​തി​ഷേ​ധി​ച്ചു. ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്ക് ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന നി​രാ​മ​യാ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി വ​ർ​ഷ​ങ്ങ​ളാ​യി ഇ​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി​രു​ന്നു. എ​ന്നാ​ൽ 18 വ​യ​സി​നു​ശേ​ഷം ഈ ​കു​ട്ടി​ക​ൾ​ക്ക് ല​ഭി​ച്ചി​രു​ന്ന നി​യ​മ പ​രി​ര​ക്ഷ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പു​തി​യ തീ​രു​മാ​ന​പ്ര​കാ​രം ഇ​ല്ലാ​താ​കു​ക​യാ​ണെ​ന്ന് ര​ക്ഷി​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.
എ​ല്ലാ കു​ട്ടി​ക​ളും ഡി​സെ​ബി​ലി​റ്റി ഐ​ഡി കാ​ർ​ഡ് എ​ടു​ക്ക​ണ​മെ​ന്ന് ഗ​വ​ണ്‍​മെ​ന്‍റ് ആ​വ​ശ്യ​പ്പെ​ടു​ന്പോ​ൾ ഇ​ക്കാ​ര്യ​ങ്ങ​ൾ സ്ഥാ​പ​ന​ങ്ങ​ളെ​യോ ര​ക്ഷി​താ​ക്ക​ളെ​യോ അ​റി​യി​ച്ചി​ട്ടി​ല്ല. സ്പെ​ഷ​ൽ സ്കൂ​ളു​ക​ൾ​ക്ക് കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​ൽ​നി​ന്നും ഗ്രാ​ന്‍റ് ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ഈ ​കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ ഇ​ത് ല​ഭി​ക്കു​ന്നി​ല്ലെ​ന്നും മാ​താ​പി​താ​ക്ക​ൾ പ​റ​യു​ന്നു. അ​താ​ത് ഡി​എം​ഒ ഓ​ഫീ​സ് വ​ഴി ഈ ​കാ​ർ​ഡ് ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ര​ക്ഷി​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന ഓ​ട്ടി​സം, സെ​റി​ബ്ര​ൽ പാ​ർ​സി, മ​ൾ​ട്ടി​പ്പി​ൾ ഡി​സ​ബി​ലി​റ്റി തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളു​ള്ള കു​ട്ടി​ക​ൾ​ക്ക് ഇ​പ്പോ​ൾ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സ്കോ​ള​ർ​ഷി​പ്പ് വ​ലി​യ ആ​ശ്വാ​സ​മാ​ണ്. എ​ന്നാ​ൽ ഇ​തും ഇ​പ്പോ​ൾ യ​ഥാ​സ​മ​യം ല​ഭി​ക്കു​ന്നി​ല്ല. ഇ​ത്ത​രം ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ് നെ​ടു​ങ്ക​ണ്ടം ആ​ശാ​ഭ​വ​ൻ സ്പെ​ഷ​ൽ സ്കൂ​ളി​ലെ മാ​താ​പി​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച​ത്. പ​രി​പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ തോ​മ​സ് തെ​ക്കേ​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഷാ​ജി പ​ള്ളി​വാ​തു​ക്ക​ൽ, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ കൃ​പ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.