തൂ​വെ​ണ്‍​മ വി​ത​റി തൂ​വ​ൽ ജ​ല​പാ​തം
Thursday, October 29, 2020 10:01 PM IST
നെ​ടു​ങ്ക​ണ്ടം: ഇ​ടു​ക്കി​യി​ലെ മ​നോ​ഹ​ര​ക്കാ​ഴ്ച​ക​ൾ​ക്ക് നി​റ​ച്ചാ​ർ​ത്തേ​കി തൂ​വ​ൽ വെ​ള്ള​ച്ചാ​ട്ടം. പാ​റ​ക്കെ​ട്ടി​നു മു​ക​ളി​ൽ​നി​ന്ന് തൂ​വെ​ണ്‍​മ നി​റ​ഞ്ഞ മു​ത്തു​ക​ൾ ചി​ന്നി​ച്ചി​ത​റു​ന്ന​തു​പോ​ലെ പ​ല ത​ട്ടു​ക​ളി​ലൂ​ടെ താ​ഴേ​ക്കു പ​തി​ക്കു​ന്ന​താ​ണ് ഈ ​ജ​ല​പാ​തം. സ​ദാ​സ​മ​യ​വും കു​ളി​ർ​മ പ​ക​രു​ന്ന അ​ന്ത​രീ​ക്ഷ​വും ഇ​വി​ടു​ത്തെ പ്ര​ത്യേ​ക​ത​യാ​ണ്.

തൂ​വ​ൽ സ്പ​ർ​ശം​പോ​ലെ ഒ​ഴു​കു​ക​യാ​ണ് തൂ​വ​ൽ അ​രു​വി. നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്നും ആ​റു കി​ലോ​മീ​റ്റ​റാ​ണ് തൂ​വ​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്കു​ള്ള ദൂ​രം. ജി​ല്ല​യി​ലെ​ത​ന്നെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ജ​ല​പാ​ത​ങ്ങ​ളി​ൽ ഒ​ന്നാ​യ തൂ​വ​ൽ വ​ർ​ഷ​ത്തി​ൽ എ​ട്ടു​മാ​സ​ത്തി​ല​ധി​ക​വും സ​ജീ​വ​മാ​ണ്. കാ​ല​വ​ർ​ഷം ശ​ക്ത​മാ​യാ​ൽ തൂ​വ​ൽ കൂ​ടു​ത​ൽ മ​നോ​ഹ​രി​യാ​കും.

സി​നി​മ​ക​ളി​ലും ആ​ൽ​ബ​ങ്ങ​ളി​ലും ഈ ​മ​നോ​ഹ​ര വെ​ള്ള​ച്ചാ​ട്ടം ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്.
തൂ​വ​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്ക് വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ ടൂ​റി​സം പ​ദ്ധ​തി ആ​രം​ഭി​ച്ച​ത് മേ​ഖ​ല​യ്ക്ക് കൂ​ടു​ത​ൽ ഗു​ണം​ചെ​യ്യും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള പ്രാ​ദേ​ശി​ക ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ എ​ത്തി​ക്കാ​നാ​ണ് തൂ​വ​ൽ ആ​സ്ഥാ​ന​മാ​ക്കി പു​തി​യ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത്. 30 ല​ക്ഷം രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​വി​ടെ ന​ട​പ്പി​ലാ​ക്കും.

വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മീ​പ​ത്തേ​ക്ക് സ​ഞ്ചാ​രി​ക​ൾ​ക്ക് എ​ത്താ​ൻ ആ​റു​ല​ക്ഷം രൂ​പ മു​ട​ക്കി ര​ണ്ടു വ​ശ​ങ്ങ​ളി​ലൂ​ടെ​യും കോ​ണ്‍​ക്രീ​റ്റ് പാ​ത നി​ർ​മി​ക്കും. വെ​ള്ള​ച്ചാ​ട്ട​ത്തി​നു മു​ക​ളി​ലൂ​ടെ സ​ഞ്ചാ​രി​ക​ൾ​ക്ക് ന​ട​ന്ന് കാ​ഴ്ച​ക​ൾ കാ​ണാ​നാ​ണ് പാ​റ​ക്കെ​ട്ടു​ക​ളി​ൽ പ​ര​സ്പ​രം ബ​ന്ധി​പ്പി​ച്ച് പാ​ലം നി​ർ​മി​ക്കു​ന്ന​ത്. അ​ഞ്ചു​ല​ക്ഷം രൂ​പ മു​ട​ക്കി ചെ​റു​പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ഈ ​പാ​ല​ങ്ങ​ളി​ൽ​നി​ന്ന് വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ സൗ​ന്ദ​ര്യം സു​ര​ക്ഷി​ത​മാ​യി ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യും.

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ തൂ​വ​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.