പേ​രൊ​ഴി​വാ​ക്കി​യ​തി​ൽ വി​വാ​ദം
Friday, October 30, 2020 11:13 PM IST
ആ​ല​ക്കോ​ട്: സ​ദ്ഭാ​വ​ന മ​ണ്ഡ​പ നി​ർ​മാ​ണോ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ ക​ള​ക്ട​ർ​ക്കെ​തി​രെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം. പ​രി​പാ​ടി​യി​ൽ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി​യു​ടെ പേ​ര് നോ​ട്ടീ​സി​ൽ വ​യ്ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തി​നെ​തി​രെ​യാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​വും പാ​ർ​ട്ടി സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗ​വു​മാ​യ എം.​മോ​നി​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച​ത്.

സി​പി​എം, സി​പി​ഐ, കോ​ണ്‍​ഗ്ര​സ്, ബി​ജെ​പി, മു​സ്‌ലിം ലീ​ഗ് പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ പേ​ര് നോ​ട്ടീ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടും കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം പ്ര​തി​നി​ധി​യെ ഉ​ൾ​പ്പെ​ടു​ത്താ​ൻ അ​നു​വ​ദി​ക്കാ​തെ ധി​ക്കാ​ര​പ​ര​മാ​യ നി​ല​പാ​ടാ​ണ് ക​ള​ക്ട​ർ സ്വീ​ക​രി​ച്ച​തെ​ന്ന് എം.​മോ​നി​ച്ച​ൻ പ​റ​ഞ്ഞു. മോ​നി​ച്ച​ൻ ഇ​ക്കാ​ര്യം മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി. പ​തി​നൊ​ന്ന് ബ്ലോ​ക്ക് മെം​ബ​ർ​മാ​രെ​യും ക​ള​ക്ട​ർ നോ​ട്ടീ​സി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു.

ക​ള​ക്ട​റു​ടെ ന​ട​പ​ടി​യി​ൽ ഓ​ണ്‍​ലൈ​ൻ ഉ​ദ്ഘാ​ട​ക​നാ​യ മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ ക്ഷ​മാ​പ​ണം ന​ട​ത്തി. ഓ​ണ്‍​ലൈ​ൻ ഉ​ദ്ഘാ​ട​ന ശേ​ഷം വേ​ദി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യും ക​ള​ക്ട​റു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചു.

കേ​ര​ളാ കോ​ണ്‍​ഗ്ര​സി​നെ ഉ​ൾ​പ്പെ​ടു​ത്താ​ത്ത ന​ട​പ​ടി​യി​ൽ ക​ള​ക്ട​റോടു വി​ശ​ദീ​ക​ര​ണം ആ​രാ​യു​മെ​ന്ന് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത പി.​ജെ.​ ജോ​സ​ഫ് എം​എ​ൽ​എ പ​റ​ഞ്ഞു.