കോ​വി​ഡ് പോ​സി​റ്റീ​വാ​യ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ മു​ങ്ങു​ന്ന​ത് ആ​ശ​ങ്ക പ​ര​ത്തു​ന്നു
Friday, October 30, 2020 11:18 PM IST
നെ​ടു​ങ്ക​ണ്ടം: ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക പ​ര​ത്തി കോ​വി​ഡ് പോ​സി​റ്റീ​വാ​യ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​കു​ന്ന​ത് പ​തി​വാ​കു​ന്നു. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പ​ത്തോ​ളം കോ​വി​ഡ് രോ​ഗി​ക​ളാ​ണ് നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ൽ​നി​ന്നും മു​ങ്ങി​യ​ത്. ഇ​ന്ന​ലെ മൂ​ന്ന് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ പാ​റ​ത്തോ​ട്ടി​ൽ​നി​ന്നും കാ​ണാ​താ​യി. മ​ധ്യ​പ്ര​ദേ​ശി​ൽ​നി​ന്നും പാ​റ​ത്തോ​ട്ടി​ലെ ഏ​ല​ത്തോ​ട്ട​ത്തി​ൽ ജോ​ലി​ക്കാ​യി എ​ത്തി​യ ഇ​വ​ർ ക്വാ​റ​ന്‍റൈ​നി​ലാ​യി​രു​ന്നു. സ്ര​വ പ​രി​ശോ​ധ​ന​യി​ൽ ഇ​വ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മൂ​ന്നു​പേ​രെ​യും കാ​ണാ​താ​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ക​വു​ന്തി​യി​ൽ​നി​ന്നും അ​ഞ്ചു കോ​വി​ഡ് രോ​ഗി​ക​ളെ കാ​ണാ​താ​യി​രു​ന്നു. ഇ​വ​രെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. പാ​റ​ത്തോ​ട്, ഉ​ടു​ന്പ​ൻ​ചോ​ല ഭാ​ഗ​ത്തു​നി​ന്നും ക​ഴി​ഞ്ഞ​യാ​ഴ്ച കാ​ണാ​താ​യ അ​ഞ്ചു​പേ​രി​ൽ മൂ​ന്നു​പേ​രെ ക​ണ്ടെ​ത്തി​യി​രു​ന്നു. ര​ണ്ടു​പേ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

മ​ധ്യ​പ്ര​ദേ​ശ്, ബി​ഹാ​ർ, ഛത്തീ​സ്ഗ​ഡ്, അ​സം തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും തോ​ട്ടം മേ​ഖ​ല​യി​ലേ​ക്ക് എ​ത്തു​ന്ന​വ​രാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യാ​ൽ മു​ങ്ങു​ന്ന​ത്. ഇ​വ​രെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പും ശ്ര​മം ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും പ​ല​പ്പോ​ഴും ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​റി​ല്ല. ഇ​ങ്ങ​നെ മു​ങ്ങു​ന്ന​വ​ർ എ​വി​ടെ​യൊ​ക്കെ പോ​കു​ന്നു​ണ്ടെ​ന്നോ ആ​രു​മൊ​ക്കെ​യാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്നു​ണ്ടെ​ന്നോ അ​റി​യാ​ൻ ക​ഴി​യി​ല്ല. അ​തി​നാ​ൽ​ത​ന്നെ രോ​ഗ​വ്യാ​പ​നം വ​ർ​ധി​ക്കു​വാ​ൻ കാ​ര​ണ​മാ​കു​മെ​ന്ന ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ക​യാ​ണ്.

കോ​വി​ഡി​ന്‍റെ ആ​രം​ഭ​ഘ​ട്ട​ത്തി​ൽ നാ​ട്ടി​ലേ​ക്ക് പോ​യ​വ​രാ​ണ് ഇ​പ്പോ​ൾ ഏ​ജ​ന്‍റു​മാ​ർ​വ​ഴി തി​രി​കെ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഓ​രോ​രോ തോ​ട്ട​ങ്ങ​ളി​ൽ ജോ​ലി​ക്കാ​യി എ​ത്തു​ന്ന​വ​ർ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം അ​താ​തു​സ്ഥ​ല​ങ്ങ​ളി​ൽ ക്വാ​റ​‌ന്‍റൈ​നി​ൽ ക​ഴി​യാ​റു​ണ്ട്. എ​ന്നാ​ൽ ടെ​സ്റ്റി​നു ശേ​ഷ​മാ​ണ് ഇ​വ​രെ കാ​ണാ​താ​കു​ന്ന​ത്. പ്ര​ത്യ​ക്ഷ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​വ​ർ മ​റ്റു തോ​ട്ട​ങ്ങ​ളി​ൽ ജോ​ലി​ക്കാ​യി ക​യ​റു​ക​യോ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യു​ക​യോ ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും എ​ത്തു​ന്ന​വ​രെ സ​ർ​ക്കാ​ർ​ത​ന്നെ ക്വാ​റ​ന്‍റൈ​നി​​ൽ ആ​ക്കു​ക​യും പോ​സി​റ്റീ​വാ​കു​ന്ന കേ​സു​ക​ളി​ൽ രോ​ഗ​മു​ക്തി​ക്ക് ശേ​ഷം​മാ​ത്രം പു​റ​ത്തു​വി​ടു​ക​യും ചെ​യ്യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.