അ​ധ്യാ​പി​ക​മാ​രു​ടെ പോ​രാ​ട്ടം
Monday, November 23, 2020 10:08 PM IST
രാ​ജ​കു​മാ​രി: ഇ​വ​ർ അ​ടു​ക്ക​ള​യി​ൽ​നി​ന്ന് അ​ര​ങ്ങി​ലെ​ത്തി​യ​വ​ര​ല്ല. കു​ട്ടി​ക​ൾ​ക്ക് അ​ക്ഷ​ര​വും അ​റി​വും പ​ക​ർ​ന്നു​ന​ൽ​കി​യ​വ​ർ ഒ​രു നി​യോ​ഗം​പോ​ലെ പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് എ​ത്തി​യ​വ​രാ​ണ്.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ രാ​ജാ​ക്കാ​ട് ഡി​വി​ഷ​നി​ലും നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ രാ​ജാ​ക്കാ​ട് ഡി​വി​ഷ​നി​ലും രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡി​ലു​മാ​ണ് അ​ധ്യാ​പി​ക​മാ​രു​ടെ ശ്ര​ദ്ധേ​യ പോ​രാ​ട്ടം ന​ട​ക്കു​ന്ന​ത്.
മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ധ്യാ​പി​ക​യാ​യ കൊ​ച്ചു​ത്രേ​സ്യാ പൗ​ലോ​സ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യും എ​ൻ​ആ​ർ സി​റ്റി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യും അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ഉ​ഷാ​കു​മാ​രി മോ​ഹ​ൻ​കു​മാ​ർ എ​ൽ​ഡി​എ​ഫ് സ്ഥ​നാ​ർ​ഥി​യാ​യു​മാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് രാ​ജാ​ക്കാ​ട് ഡി​വി​ഷ​നി​ൽ നേ​ർ​ക്കു​നേ​ർ മ​ത്സ​രി​ക്കു​ന്ന​ത്.
നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് രാ​ജാ​ക്കാ​ട് ഡി​വി​ഷ​നി​ൽ മ​ത്സ​രി​ക്കു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും എ​ൻ​ആ​ർ സി​റ്റി സ്കൂ​ൾ അ​ധ്യാ​പി​ക​യു​മാ​യ കി​ങ്ങി​ണി രാ​ജേ​ന്ദ്ര​നാ​ണ്. രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം​വാ​ർ​ഡി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ക​ന്നി അ​ങ്ക​ത്തി​ന് ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത് വി​ര​മി​ച്ച അ​ധ്യാ​പി​ക ആ​ലീ​സ് ജോ​ർ​ജാ​ണ്.
ശി​ഷ്യ​ഗ​ണ​ങ്ങ​ളു​ടെ പി​ന്തു​ണ​യാ​ണ് അ​ധ്യാ​പി​ക​മാ​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.