മൃ​ഗാ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ
Monday, November 23, 2020 10:08 PM IST
രാ​ജാ​ക്കാ​ട്: സേ​നാ​പ​തി പ​ഞ്ചാ​യ​ത്തി​ലെ മ​ങ്ങാ​ത്തൊ​ട്ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മൃ​ഗാ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റു​ടെ സേ​വ​നം നി​ല​ച്ച​തി​നാ​ൽ ക്ഷീ​ര​ക​ർ​ഷ​ക​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ വ​ല​യു​ന്നു.
ഇ​വി​ടെ സ്ഥി​ര​മാ​യി ഡോ​ക്ട​ർ ഇ​ല്ലാ​താ​യി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞെ​ങ്കി​ലും പു​തി​യ ഡോ​ക്ട​റെ നി​യ​മി​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ല.
ശാ​ന്ത​ൻ​പാ​റ മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​ക്കാ​ണ് ഇ​വി​ടെ അ​ധി​ക ചുമ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വ​ല്ല​പ്പോ​ഴും മാ​ത്ര​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സേ​വ​നം ഇ​വി​ടെ ല​ഭി​ക്കു​ന്ന​ത്. ഡോ​ക്ട​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ മൃ​ഗ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​വ​രും, മ​രു​ന്നു വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​രു​മാ​യ ക​ർ​ഷ​ക​ർ നി​രാ​ശ​യോ​ടെ മ​ട​ങ്ങു​ക​യാ​ണ്.