ഉ​മ്മ​ൻ​ചാ​ണ്ടി ഇ​ട​പെ​ട്ടു; ഉൗ​രു​മൂ​പ്പ​ൻ സ്ഥാ​നാ​ർ​ഥി​യാ​യി
Tuesday, November 24, 2020 9:56 PM IST
ചെ​റു​തോ​ണി: ഉ​മ്മ​ൻ ചാ​ണ്ടി ഇ​ട​പെ​ട്ടു, ഉ​മ്മ​ൻ​ചാ​ണ്ടി കോ​ള​നി​യു​ടെ ഉൗ​രു​മൂ​പ്പ​ൻ സ്ഥാ​നാ​ർ​ഥി​യാ​യി. മ​ന്നാ​ൻ സ​മു​ദാ​യ സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​ണ് ഉൗ​രു​മൂ​പ്പ​ൻ സു​കു​മാ​ര​ൻ കു​ന്നും​പു​റം. സം​സ്ഥാ​ന​ത്ത് ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു ആ​ദി​വാ​സി മൂ​പ്പ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​ത്.

ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ ഒ​ൻ​പ​താം​വാ​ർ​ഡാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി കോ​ള​നി​യെ​ന്ന​റി​യ​പ്പെ​ടു​ന്ന മ​ഴു​വ​ടി. ഈ ​കോ​ള​നി​യു​ടെ ഇ​പ്പോ​ഴ​ത്തെ ഉൗ​രു മൂ​പ്പ​നാ​ണ് സു​കു​മാ​ര​ൻ. 85 കു​ടും​ബ​ങ്ങ​ളും 247 വോ​ട്ട​ർ​മാ​രു​മാ​ണ് കോ​ള​നി​യി​ലു​ള്ള​ത്. മ​ന്നാ​ൻ സ​മു​ദാ​യ​ത്തി​ന്‍റെ രാ​ജാ​വാ​യ കോ​ഴി​മ​ല രാ​മ​ൻ രാ​ജ​മ​ന്നാ​ന്‍റെ പി​ന്തു​ണ​യും സു​കു​മാ​ര​നു​ണ്ട്.

വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ൻ​പ് മ​ണി​യാ​റ​ൻ​കു​ടി പെ​രു​ങ്കാ​ല​യി​ൽ​നി​ന്നും മ​ഴു​വ​ടി​യി​ലേ​ക്കു കു​ടി​യേ​റി​യ​താ​ണ് സു​കു​മാ​ര​ന്‍റെ പി​താ​വ് പ​ഞ്ച​മ​ണി​യും മാ​താ​വ് പൊ​ന്ന​മ്മ​യും.

കാ​ടി​ന്‍റെ മ​ക്ക​ളാ​യ ത​ങ്ങ​ൾ​ക്ക് അ​ർ​ഹി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ളൊ​ന്നും ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ആ​രോ​പ​ണം. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​ന്തം സ​മു​ദാ​യ​ത്തി​ൽ നി​ന്നു​ത​ന്നെ സ്ഥാ​നാ​ർ​ഥി വേ​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ന്ന​തി​നെ​തു​ട​ർ​ന്ന് മൂ​പ്പ​ൻ കോ​ട്ട​യ​ത്തെ​ത്തി ഉ​മ്മ​ൻ ചാ​ണ്ടി​യെ നേ​രി​ട്ടു​ക​ണ്ട് ആ​വ​ശ്യ​മു​ന്ന​യി​ക്കു​ക​യാ​യി​രു​ന്നു.

ഉ​മ്മ​ൻ ചാ​ണ്ടി പാ​ർ​ട്ടി ജി​ല്ലാ നേ​തൃ​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​പ്പ​ന് സീ​റ്റു ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.